റഷ്യയിലേക്ക് പറന്ന് ഇര്‍ഫാന്‍ പത്താന്‍,വിക്രമിന്റെ 'കോബ്ര' ഷൂട്ടിംഗ് പുരോഗമിക്കുന്നു !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 26 ഫെബ്രുവരി 2021 (15:47 IST)

വിക്രമിന്റെ 'കോബ്ര' ഷൂട്ടിംഗിനായി ഇര്‍ഫാന്‍ പത്താന്‍ റഷ്യയിലേക്ക് പറന്നു. അദ്ദേഹം ഷൂട്ടിംഗ് സംഘത്തോടൊപ്പം ചേര്‍ന്നു. സംവിധായകന്‍ അജയ് ജ്ഞാനമുത്തുവും അണിയറപ്രവര്‍ത്തകരും റഷ്യയില്‍ ആഴ്ചകള്‍ക്ക് മുമ്പേ എത്തിയിരുന്നു.ഇര്‍ഫാന്‍ പത്താന്‍ ഒരു ഇന്റര്‍പോള്‍ ഓഫീസറുടെ വേഷത്തിലാണ് അഭിനയിക്കുന്നത്.നേരത്തെ പുറത്തിറങ്ങിയ 'കോബ്ര' ടീസറില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തെ സ്‌റ്റൈലിഷ് ആയാണ് കണ്ടത്.

2020 മാര്‍ച്ചില്‍ റഷ്യയില്‍ ഷൂട്ടിംഗ് പുരോഗമിക്കുമ്പോഴായിരുന്നു കൊറോണ വ്യാപനം തുടങ്ങിയത്. ചിത്രീകരണം നിര്‍ത്തി അപ്പോള്‍ തന്നെ ടീം ഇന്ത്യയിലേക്ക് തിരിച്ചു. നിലവില്‍ ഷൂട്ടിംഗ് അവസാനഘട്ടത്തിലാണ്. റഷ്യയിലെ ഷെഡ്യൂളിന് ശേഷം ചിത്രീകരണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികളും പ്രൊഡക്ഷനൊപ്പം നടക്കുന്നുണ്ട്.എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :