അനുബന്ധ വാര്‍ത്തകള്‍
- പേളി 'അയ്യേ' പറഞ്ഞു, അവിടെ തുടങ്ങി ബിഗ് ബോസിലെ അടുത്ത പ്രശ്നം!
- 'വന്ന വഴി മറക്കരുത്, നിങ്ങൾ അടക്കമുള്ള പലരുടെയും തുടക്കം അതിലൂടെയായിരുന്നു': അഞ്ജലിയുടെ സെക്സ് പരാമർശത്തിന് മറുപടിയുമായി സൂര്യ
- ഒടുവിൽ അവർ സമ്മതിച്ചു; പേളിയും ശ്രീനിഷും ബിഗ് ബോസ് ഹൗസിലെ പ്രണയിതാക്കൾ!
- ബിഗ് ബോസിലെ ഏറ്റവും വലിയ ‘ശശി’ പേളി മാണി!
- പേളിക്ക് എല്ലാം കുട്ടിക്കളി; തുറന്നടിച്ച് രഞ്ജിനി!
അങ്ങനെ പേളിയെക്കുറിച്ച് ശ്രീനിഷ് അമ്മയോടും പറഞ്ഞു, ഇനി കാര്യങ്ങളെല്ലാം എളുപ്പം!
അങ്ങനെ പേളിയെക്കുറിച്ച് ശ്രീനിഷ് അമ്മയോടും പറഞ്ഞു, ഇനി കാര്യങ്ങളെല്ലാം എളുപ്പം!
ബിഗ് ബോസിൽ സാങ്കൽപ്പിക ഫോൺ അനുവദിച്ചതാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. ഫോണിലൂടെ തങ്ങൾക്ക് ഇഷ്‌ടപ്പെട്ട ആരെയെങ്കിലും ഒരാളെ വിളിക്കാം. സാങ്കല്‍പ്പിക ഫോണുമായി മത്സരാര്‍ത്ഥികള്‍ നടത്തിയ പ്രകടനവും ശ്രദ്ധേയമായിരുന്നു. ഹൗസിൽ തിളങ്ങി നിൽക്കുന്ന പ്രണയിതാക്കൾ എന്ന നിലയിൽ പേളിയുടെയും ശ്രീനിഷിന്റെയും ഫോൺ കോളുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
തമിഴ് കലര്‍ന്ന മലയാളത്തിൽ ശ്രീനിഷ് ഫോണിൽ സംസാരിച്ചത് അമ്മയോടാണ്. പരിപാടിയെക്കുറിച്ചും മറ്റ് മത്സരാര്‍ത്ഥികളെക്കുറിച്ചും തന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചുമൊക്കെയാണ് താരം സംസാരിച്ചത്. സാങ്കല്‍പ്പിക ഫോണുമായി നടക്കുന്ന താരത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
പരിപാടിയില്‍ പിടിച്ചുനില്‍ക്കാനായി താന്‍ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ അനാവശ്യമായി തന്റെ പേര് മറ്റുള്ളവര്‍ എലിമിനേഷന്‍ ലിസ്റ്റില്‍ വലിച്ചിടുന്നുണ്ട് എന്നും ശ്രീനിഷ് പറഞ്ഞു. പേളിക്ക് മോതിരം നല്‍കിയ കാര്യത്തെക്കുറിച്ച് അമ്മയോട് പറയാനും താരം മറന്നില്ല. മോതിരം മാറ്റിയ കാര്യം സീരിയസായി എടുക്കരുത്. പേളിക്ക് പ്രശ്‌നമായപ്പോള്‍ മോതിരം നല്‍കിയത്. അതേസമയം പേളി ഡാഡിയോടും മമ്മിയോടുമാണ് ഫോണിൽ സംസാരിച്ചത്.