അനുബന്ധ വാര്‍ത്തകള്‍
- ചേച്ചിക്ക് അന്ന് വയ്യായിരുന്നു, അഭിനയിക്കേണ്ട എന്ന് ഞാന്‍ പറഞ്ഞതാ; കെ.പി.എ.സി.ലളിതയെ കുറിച്ച് മമ്മൂട്ടി
- കര്‍ണാടകയിലും ഭീഷ്മ തരംഗം; പാതിരാത്രിയിലും സ്‌പെഷ്യല്‍ ഷോ !
- ഭീഷ്മ പര്‍വ്വത്തിന് ടിക്കറ്റ് കിട്ടാത്തതില്‍ നിരാശയുണ്ടെന്ന് വൈറലായ മോഹന്‍ലാല്‍ ആരാധകന്
- ഭീഷ്മപര്‍വ്വത്തിന്റെ ലൈഫാകുന്ന സുഷിന് ശ്യാം; തുടക്കം മുതല്‍ ഒടുക്കം വരെ ചുമ്മാ 'തീ', മമ്മൂട്ടി പറഞ്ഞതുപോലെ തിയറ്ററുകളെ പ്രകമ്പനം കൊള്ളിച്ചു !
- മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വത്തിന്റെ സമര്‍പ്പണം 'കെവിനും നീനുവിനും'
ബോക്‌സ്ഓഫീസില്‍ മൈക്കിളപ്പയുടേയും പിള്ളേരുടേയും ആറാട്ട്; ആദ്യ ദിന കളക്ഷനില്‍ റെക്കോര്‍ഡ്, മലര്‍ത്തിയടിച്ചത് മോഹന്‍ലാല്‍ ചിത്രത്തെ
കേരളത്തിലെ ആദ്യ ദിന കളക്ഷനില്‍ മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വം റെക്കോര്‍ഡിട്ടതായി റിപ്പോര്‍ട്ടുകള്‍. ഭീഷ്മ പര്‍വ്വം കേരള ബോക്‌സ്ഓഫീസില്‍ ആദ്യ ദിനം 3.67 കോടി വാരിക്കൂട്ടിയെന്നാണ് ഫ്രൈഡെ മാറ്റിനി അടക്കമുള്ള സിനിമാ പേജുകള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. 1,179 ട്രാക്ക്ഡ് ഷോസില്‍ നിന്നാണ് ഈ നേട്ടം. മോഹന്‍ലാല്‍ ചിത്രം ഒടിയനെയാണ് ഭീഷ്മ മറികടന്നത്. ആദ്യദിനം 3.34 കോടി രൂപയാണ് കേരള ബോക്‌സ്ഓഫീസില്‍ നിന്ന് ഒടിയന്‍ കളക്ട് ചെയ്തത്.
ഭീഷ്മ പര്‍വ്വത്തിന്റെ ഔദ്യോഗിക ബോക്‌സ്ഓഫീസ് കണക്കുകള്‍ ഇന്ന് വൈകീട്ടോടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടും. സമീപകാലത്ത് ഒരു മമ്മൂട്ടി ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ബോക്‌സ്ഓഫീസ് കളക്ഷന്‍ കൂടിയാണ് ഇത്. രാത്രി വൈകിയും ഏറെ സ്‌പെഷ്യല്‍ ഷോകള്‍ നടത്താന്‍ സാധിച്ചതാണ് ഭീഷ്മ പര്‍വ്വത്തിനു ബോക്‌സ്ഓഫീസില്‍ തുണയായത്. മാത്രമല്ല കോവിഡ് പ്രതിസന്ധിക്ക് ശേഷം ഫുള്‍ ഒക്യുപന്‍സിയില്‍ തിയറ്ററുകളില്‍ പ്രേക്ഷകരെ അനുവദിക്കുകയും ചെയ്തിരുന്നു. അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വത്തില്‍ മൈക്കിള്‍ എന്ന മാസ് കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്.