1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Balu Varghese old photos

അച്ഛന്റെ ഒപ്പമുള്ള നടനെ മനസ്സിലായോ? പുതിയ ഫോട്ടോ കാണാം

ബാലു വര്‍ഗീസ്
ദിലീപ് ചിത്രമായ ചാന്തുപൊട്ടില്‍ ഇന്ദ്രജിത്തിന്റെ കുട്ടിക്കാലം അഭിനയിച്ചുകൊണ്ടാണ് സിനിമാലോകത്ത് താരം എത്തിയത്. അതിനുശേഷം അറബിക്കഥയില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച ക്യൂബ മുകുന്ദന്റെ ബാല്യകാലവും നടന്‍ അവതരിപ്പിച്ചു. പിന്നീട് മാണിക്യക്കല്ലിലും അര്‍ജ്ജുനന്‍ സാക്ഷിയിലും അഭിനയിച്ചു. ഈ നടന്‍ മറ്റാരുമല്ല ബാലു വര്‍ഗീസ് ആണ്. 
ജീന്‍ പോല്‍ ലാലിന്റെ ഹണീബീയിലെ വേഷം ബാലുവിന്റെ കരിയറില്‍ വഴിത്തിരിവായി. പിന്നീട് സിനിമകളുടെ കാലമായിരുന്നു. ഇതിഹാസ, ബൈസിക്കിള്‍ തീവ്സ്, ഹായ് അയാം ടോണി, ഒന്നാം ലോക മഹായുദ്ധം അങ്ങനെ നീളുന്നു ആ ലിസ്റ്റ്. ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം ബാലു വര്‍ഗീസും ലുക്ക്മാന്‍ അവറാനും ഒന്നിക്കുന്ന ആളങ്കം ഇക്കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.
അടുത്ത ലേഖനം
5 മില്യണ്‍ കാഴ്ചക്കാരിലേക്ക്, 'അണ്ണാത്തെ' ട്രൈലറിന് വന്‍ വരവേല്‍പ്പ്