ദേശീയ ചലച്ചിത്ര പുരസ്‌കാരം, ഇത്രയധികം സ്‌നേഹത്തിന് നന്ദിയെന്ന് റസൂല്‍ പൂക്കുട്ടി

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 27 ഒക്‌ടോബര്‍ 2021 (10:48 IST)

67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം വിതരണം ചെയ്തത് ഇക്കഴിഞ്ഞ ദിവസമായിരുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്.'ഒത്ത സെരുപ്പ് സൈസ് 7'ലൂടെ മികച്ച റീ-റെക്കോര്‍ഡിസ്റ്റിനുള്ള പുരസ്‌കാരം റസൂല്‍ പൂക്കുട്ടിക്ക് ആയിരുന്നു ലഭിച്ചത്. അവാര്‍ഡ് സ്വീകരിച്ചശേഷം അദ്ദേഹത്തിന് നിരവധിയാളുകള്‍ ആശംസകള്‍ അറിയിച്ചിരുന്നു. എന്നാല്‍ തനിക്ക് ഓരോരുത്തരോടും പ്രത്യേകമായി മറുപടി നല്‍കുവാന്‍ കഴിഞ്ഞില്ലെന്നും ഇത്രയധികം സ്‌നേഹവും വാത്സല്യവും ലഭിക്കുന്നതില്‍ നന്ദിയുണ്ടെന്നും റസൂല്‍ പൂക്കുട്ടി പറയുന്നു.

'എന്നെ ആശംസിക്കുകയും ആശംസകള്‍ അയക്കുകയും ചെയ്ത എല്ലാവര്‍ക്കും ഒരായിരം നന്ദി... നിങ്ങള്‍ക്കെല്ലാവര്‍ക്കും വ്യക്തിപരമായി മറുപടി നല്‍കാന്‍ കഴിഞ്ഞില്ല..നിങ്ങള്‍ എല്ലാവരില്‍ നിന്നും ഇത്രയധികം സ്‌നേഹവും വാത്സല്യവും ലഭിച്ചതില്‍ എന്റെ നന്ദി'- റസൂല്‍ പൂക്കുട്ടി കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :