വെള്ളിയാഴ്ച്ച ജോജുവിന്റെ 'സ്റ്റാര്‍' മാത്രമല്ല, മിഷന്‍ സിയും റിലീസിനുണ്ട്, ട്രെയിലറുകള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 27 ഒക്‌ടോബര്‍ 2021 (14:17 IST)

മാസങ്ങളുടെ ഇടവേളക്കുശേഷം കേരളത്തില്‍ വീണ്ടും തിയേറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യം റിലീസ് ചെയ്യുന്ന ചിത്രമാകാന്‍ ജോജു ജോര്‍ജ്ജും, പൃഥ്വിരാജും, ഷീലു എബ്രഹാമും പ്രധാന വേഷത്തില്‍ എത്തുന്ന 'സ്റ്റാര്‍'.ഒക്ടോബര്‍ 29ന് തിയറ്ററുകളില്‍ ഉണ്ടാകും. ഒപ്പം പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്ത മിഷന്‍ സിയും റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. കൈലാഷ്, അപ്പാനി ശരത് എന്നിവര്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ത്രില്ലര്‍ ചിത്രം കൂടിയാണിത്.ക്യാപ്റ്റന്‍ അഭിനവായാണ് കൈലാഷ് വേഷമിടുന്നത്.
വ്യാഴാഴ്ച തമിഴ് ചിത്രം ഡോക്ടര്‍ പ്രദര്‍ശനത്തിനെത്തും.
നവംബര്‍ 12ന് ബിഗ് ബജറ്റ് ചിത്രം കുറുപ്പ് റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :