ആദ്യമായി ട്രിപ്പിള്‍ റോളില്‍ ടോവിനോ തോമസ്,'അജയന്റെ രണ്ടാം മോഷണം' വരുന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 27 ഒക്‌ടോബര്‍ 2021 (16:56 IST)

ടോവിനോ തോമസ് മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'അജയന്റെ രണ്ടാം മോഷണം'. നടന്‍ ആദ്യമായാണ് ട്രിപ്പിള്‍ റോളില്‍ എത്തുന്നത്. 9 ഈയേഴ്സ് ഓഫ് ടൊവിനോ തോമസ് എന്ന പേരില്‍ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു എന്റര്‍ടൈനറാണ്.

1900, 1950, 1990 എന്നീ കാലഘട്ടങ്ങളിലുടെയാണ് എന്നീ കാലഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്.സുജിത് നമ്പ്യാര്‍ കഥയും തിരക്കഥയുമൊരുക്കുന്നു. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.

അമര്‍ അക്ബര്‍ ആന്റണി, കട്ടപ്പനയിലെ ഹൃതിക്ക് റോഷന്‍, ഒരു ബോംബ് കഥ എന്നിങ്ങനെയുള്ള ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച യൂ.ജി.എം. എന്റെര്‍റ്റൈന്മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :