1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Balachandra Menon Wedding Anniversary Facebook Post

'കുഞ്ഞുവാവയുടെ അപ്പി കോരാനുള്ള മടി കാരണം കല്യാണമേ വേണ്ടെന്ന് കരുതി'; ബാലചന്ദ്ര മേനോന്‍ സംസാരിക്കുന്നു

Balachandra Menon Wedding Anniversary
നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്ന നിലയിലെല്ലാം മലയാള സിനിമയില്‍ ഓള്‍റൗണ്ടര്‍ മികവ് കാണിച്ച കലാകാരനാണ് ബാലചന്ദ്രമേനോന്‍. സോഷ്യല്‍ മീഡിയയിലും വളരെ ആക്ടീവാണ് അദ്ദേഹം. സോഷ്യല്‍ മീഡിയയിലെ എഴുത്തുകള്‍ക്കുമുണ്ട് ഒരു ബാലചന്ദ്ര മോനോന്‍ ടച്ച്. ബാലചന്ദ്ര മേനോനും ഭാര്യ വരദയും ഇന്ന് വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ്. വളരെ സരസമായ ഒരു കുറിപ്പിലൂടെയാണ് ബാലചന്ദ്ര മോനോന്‍ ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഒറ്റ കാരണം കൊണ്ട് കല്യാണമേ വേണ്ട എന്നു കരുതിയ ആളായിരുന്നു താനെന്ന് ബാലചന്ദ്ര മോനോന്‍ പറയുന്നു. 
 
ബാലചന്ദ്ര മോനോന്റെ കുറിപ്പ് ഇങ്ങനെ:  
 
കുഞ്ഞുവാവയുടെ 'അപ്പി' കോരാന്‍ വയ്യാ എന്ന ഒറ്റ മടി കാരണം കല്യാണമേ  വേണ്ട എന്ന് കരുതിയ ഞാന്‍, പെട്ടന്ന് കണ്ട ഒരു പെണ്ണിനെ ഓടിച്ചിട്ട് കെട്ടിയതിന്റെ ഓര്‍മപ്പെടുത്തലാണ് ഇന്ന്.. മെയ് 12 ... അതുകൊണ്ടു നിസ്സാരനായ ഞാന്‍ പിന്നീട്  ഒരു ഭര്‍ത്താവായി...
അച്ഛനായി...
മരുമകനായി...
അമ്മായി അച്ഛനായി...
എന്തിന് ? അപ്പൂപ്പനായി..
വരദക്കും എന്നോടൊപ്പം ഈ വേഷപ്പകര്‍ച്ചകള്‍  ആസ്വദിക്കാനായി  എന്നതും ഭാഗ്യം !
ദൈവത്തിനു സ്തുതി !
എല്ലാ പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി !
കോവിഡിന്റെ  ക്രൂരമായ 'മരണ കൊയ്ത്തു ' നടന്നു കൊണ്ടിരിക്കുന്ന ഈ വേളയില്‍  ഇതിനപ്പുറം  എന്തു  പറയാനാണ് ?
ഏവര്‍ക്കും  സുഖാശംസകള്‍  !
 
About Writer
നെല്‍വിന്‍ വില്‍സണ്‍
അടുത്ത ലേഖനം
15 ദിവസത്തെ ക്വാറന്റൈന്‍,മക്കളെ കാണാനുള്ള കാത്തിരിപ്പ്, ഒടുവില്‍ അല്ലു അര്‍ജുന് കോവിഡ് നെഗറ്റീവ്