കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 10 മെയ് 2021 (17:03 IST)
നൃത്തത്തിന്റെ ലോകത്തില്‍നിന്നും അഭിനയത്തിന്റെ പാത സ്വീകരിച്ച നടിയാണ് സായി പല്ലവി. കൈനിറയെ ചിത്രങ്ങളാണ് താരത്തിന്റെ മുന്‍പില്‍ ഉള്ളത്. ശ്യാം സിംഗ റോയ് എന്ന ചിത്രത്തിലെ സായ് പല്ലവിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കുകയാണ്. നടി ദേവിയുടെ വേഷത്തിലാണോ അഭിനയിക്കുന്നത് എന്ന ചോദ്യമാണ് ആരാധകരുടെ ഭാഗത്ത് നിന്ന് ഉയരുന്നത്. എന്നാല്‍ നടിയുടെ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ത്രിശൂലം കയ്യില്‍ പിടിച്ച് രൗദ്ര ഭാവത്തില്‍ നില്‍ക്കുന്ന സായി പല്ലവിയുടെ കഥാപാത്രം എങ്ങനെ ഉള്ളതായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് ഓരോരുത്തരും.കീര്‍ത്തി സുരേഷ്, അനുപമ പരമേശ്വരന്‍ തുടങ്ങിയ താരങ്ങളും പോസ്റ്റര്‍ പങ്കിട്ടിട്ടുണ്ട്.
രാഹുല്‍ സംകൃത്യന്‍ സംവിധാനം ചെയ്യുന്ന ഒരു പീരിയഡ് ചിത്രത്തില്‍ നാനിയാണ് നായകന്‍. ഒരു ബംഗാളി കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.