1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Bala about Bilal Script

ബിലാലിന്റെ സ്‌ക്രിപ്റ്റ് അതിഗംഭീരം, പ്രിവ്യൂ ഷോ കാണാതെ ഫാന്‍സിനൊപ്പം ലോക്കല്‍ തിയറ്ററില്‍ പോയി കാണും: ബാല

Bilal
അമല്‍ നീരദ്-മമ്മൂട്ടി ചിത്രം ബിലാലിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മമ്മൂട്ടിയുടെ എക്കാലത്തേയും സ്റ്റൈലിഷ് ചിത്രമായ ബിഗ് ബിയുടെ രണ്ടാം ഭാഗമാണ് ബിലാല്‍. സിനിമയുടെ ഷൂട്ടിങ് ഇതുവരെ തുടങ്ങിയിട്ടില്ല. ബിഗ് ബിയില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ബാല ബിലാലിലും നിര്‍ണായക വേഷം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ബിലാലിന്റെ സഹോദരനായാണ് ബിഗ് ബിയില്‍ ബാല അഭിനയിച്ചത്. 
 
പ്രിവ്യൂ ഷോ കാണാന്‍ വിളിച്ചാല്‍ പോലും താന്‍ പോകില്ലെന്നാണ് ബാലയുടെ നിലപാട്. അതിന് കാരണവുമുണ്ട്. ഇതിന്റെ സ്‌ക്രിപ്റ്റ് അതിഗംഭീരമായാണ് ഒരുക്കിയിരിക്കുന്നത് എന്നും ഈ ചിത്രം പ്രിവ്യൂ കാണാന്‍ ക്ഷണിച്ചാല്‍, അതിനു പോലും പോകാതെ താന്‍ പ്രേക്ഷകര്‍ക്കൊപ്പം ലോക്കല്‍ തീയേറ്ററില്‍ പോയി ഇരുന്നേ സിനിമ കാണൂ എന്നും ബാല പറഞ്ഞു. മമ്മുക്ക ഫാന്‍സ് ആരാണെന്ന് അന്നറിയാം എന്നാണ് ബാല പറയുന്നത്.
 
 
 
 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ബോക്‌സ്ഓഫീസ് വേട്ട തുടരാന്‍ ദുല്‍ഖര്‍; 'സല്യൂട്ട്' ജനുവരി 14 ന് തിയറ്ററുകളില്‍