മോഹന്‍ലാല്‍ പിഷാരടിക്ക് ഓറഞ്ചിന്റെ അല്ലി വായില്‍വെച്ച് കൊടുക്കുന്ന ചിത്രം; പകര്‍ത്തിയത് സാക്ഷാല്‍ മമ്മൂട്ടി

രേണുക വേണു| Last Updated: ചൊവ്വ, 21 ഡിസം‌ബര്‍ 2021 (14:54 IST)

താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. വിണ്ണില്‍ നിന്ന് മണ്ണിലേക്ക് ഇറങ്ങിവന്ന താരങ്ങളുടെ ഒത്തുചേരലിന് അമ്മ യോഗം സാക്ഷ്യംവഹിച്ചു. താരങ്ങള്‍ സൗഹൃദം പങ്കുവയ്ക്കുന്ന നിരവധി ചിത്രങ്ങളാണ് ഇതിനോടകം പുറത്തുവന്നിരിക്കുന്നത്. അതില്‍ ഏറ്റവും ചര്‍ച്ചയായ ഒരു ചിത്രമാണ് രമേഷ് പിഷാരടിയും മോഹന്‍ലാലും ഒരമിച്ചുള്ളത്.

രമേഷ് പിഷാരടിക്ക് ഓറഞ്ചിന്റെ അല്ലി വായില്‍ വച്ച് കൊടുക്കുന്ന മോഹന്‍ലാലിന്റെ ചിത്രമാണത്. ഫോര്‍ക്ക് കൊണ്ട് ഓറഞ്ചിന്റെ അല്ലി പിഷാരടിക്ക് നല്‍കുന്ന മോഹന്‍ലാലിനെയാണ് ചിത്രങ്ങളില്‍ കാണുന്നത്. പിഷാരടി ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഈ ചിത്രം പകര്‍ത്തിയിരിക്കുന്ന സാക്ഷാല്‍ മമ്മൂട്ടിയും !
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :