അനുബന്ധ വാര്‍ത്തകള്‍
- 'ബാഡ് ബോയ്‌സ്'ന് 'പഞ്ചാബി ഹൗസ്'സിനിമയുമായി എന്താണ് ബന്ധം ? പ്രേക്ഷകരില്‍ പ്രതീക്ഷ നിറച്ച് ഒമര്‍ ലുലു
- 'ആവേശം' അത്ര പോരാ ! കൂടെ ഇനി ഫഹദ് അല്ല ബേസില്‍ ജോസഫ്,'പൊന്‍മാന്‍' പോസ്റ്റര്‍ ശ്രദ്ധ നേടുന്നു
- ചെറിയ സിനിമയുടെ വലിയ വിജയം,160-ല്‍ നിന്ന് 230 സ്ക്രീനുകളിലേക്ക് 'വാഴ' !
- മനോജ് ബാജ്പേയി രാത്രി ആഹാരം നിര്‍ത്തിയിട്ട് 14 വര്‍ഷം!
- ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ കൂടുതല്‍ കാര്യങ്ങള്‍ ഒളിപ്പിച്ചത് ചതിയാണെന്ന് നടി മാല പാര്‍വതി
'ബാഡ് ബോയ്‌സ്' ടീസര്‍ അപ്‌ഡേറ്റ്
ഓണക്കാലം കളര്‍ഫുള്‍ ആക്കാനായി സംവിധായകന്‍ ഒമര്‍ലുലുവും സംഘവും എത്തുന്നു.റഹ്‌മാന്‍, ധ്യാന്‍ ശ്രീനിവാസന്‍, ഷീലു ഏബ്രഹാം എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബാഡ് ബോയ്‌സ്' റിലീസിന് ഒരുങ്ങുകയാണ്. നാളെ സിനിമയുടെ ടീസര്‍ പുറത്ത് വരും. വൈകുന്നേരം 5 മണിക്ക് ടീസര്‍ കാണാനാകും.
കോമഡി ഫണ്‍ എന്റര്‍ടെയ്‌നര്‍ തന്നെയാണ് സിനിമ. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് നിര്‍മ്മിക്കുന്നത്. അബാം മൂവിസിന്റെ പതിനഞ്ചാമത് സിനിമ കൂടിയാണിത്.
ബാബു ആന്റണി, ബിബിന്‍ ജോര്‍ജ്, അജു വര്‍ഗീസ്, ആന്‍സണ്‍ പോള്‍, സെന്തില്‍ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകന്‍, രമേഷ് പിഷാരടി, ശരത് സഭ, രവീന്ദ്രന്‍, മല്ലിക സുകുമാരന്‍ തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. അഡാര്‍ ലൗ എന്ന ഒമര്‍ ചിത്രത്തിന്റെ തിരക്കഥാകൃത്ത് സാരംഗ് ജയപ്രകാശ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒമറിന്റേതാണ് കഥ. ജോസഫ് നെല്ലിക്കല്‍ കലാസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആല്‍ബിയാണ്. അമീര്‍ കൊച്ചിന്‍, ഫ്‌ലെമി എബ്രഹാം എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.
അടുത്ത ലേഖനം