'ബാഡ് ബോയ്സ്'ന് 'പഞ്ചാബി ഹൗസ്'സിനിമയുമായി എന്താണ് ബന്ധം ? പ്രേക്ഷകരില്‍ പ്രതീക്ഷ നിറച്ച് ഒമര്‍ ലുലു

Bad Boyz
കെ ആര്‍ അനൂപ്| Last Modified ശനി, 25 മെയ് 2024 (12:15 IST)
Bad Boyz
ചിരിക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ ആരുണ്ട് ? എക്കാലത്തും മലയാളത്തില്‍ ചിരി ചിത്രങ്ങളെ ഇരുകൈയും നീട്ടി സ്വീകരിച്ച ചരിത്രമേ ഉള്ളൂ. അടുത്തതായി സംവിധായകന്‍ ഒമര്‍ ലുലു ഒരുക്കുന്ന 'ബാഡ് ബോയ്സ്' വരും. ഇതൊരു സമ്പൂര്‍ണ്ണ എന്റര്‍ടെയ്നറായിരിക്കും. മലയാളി പ്രേക്ഷകര്‍ വീണ്ടും വീണ്ടും കാണാന്‍ കൊതിക്കുന്ന 'പഞ്ചാബി ഹൗസ്'സിനിമയുമായി വരാനിരിക്കുന്ന ബാഡ് ബോയ്‌സിന് ഒരു കണക്ഷന്‍ ഉണ്ട്.

'ബാഡ് ബോയ്സി'ന്റെ ടൈറ്റില്‍ ലോഞ്ച് അടുത്തിടെ നടന്നത് പഞ്ചാബി ഹൗസ് ഷൂട്ട് ചെയ്ത സ്ഥലത്തായിരുന്നു. ഈ വേദി തെരഞ്ഞെടുക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് ഒരു കാരണവുമുണ്ട്.

ചടങ്ങിനിടെ, 'ബാഡ് ബോയ്സിന്റെ' സ്വഭാവത്തെക്കുറിച്ച് ഒമര്‍ ലുലു സൂചിപ്പിച്ചു, ഇത് ഞങ്ങളുടെ സ്വന്തം 'പഞ്ചാബി ഹൗസ്' ആയിരിക്കുമെന്ന് സംവിധായകന്‍ പറഞ്ഞു, പുതിയ സിനിമ 'പഞ്ചാബി ഹൗസ്' ഉണ്ടാക്കിയ അതേ നിലവാരത്തിലുള്ള ചിരി ഘടകങ്ങള്‍ ഉണ്ടാകുമെന്നാണ് പറയുന്നത്.

റഹ്‌മാനും ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബാഡ് ബോയ്സി'ല്‍ സൈജു കുറുപ്പ്, ബാബു ആന്റണി, ബിബിന്‍ ജോര്‍ജ്, ആന്‍സന്‍ പോള്‍, സെന്തില്‍ കൃഷ്ണ, ബാല, അജു വര്‍ഗീസ്, ടിനി ടോം, ഹരിശ്രീ അശോകന്‍, രമേഷ് പിഷാരടി, ഡ്രാക്കുള സുധീര്‍, സോഹന്‍ സീനുലാല്‍, മൊട്ട രാജേന്ദ്രന്‍, സജിന്‍ ചെറുകയ്,ഷീലു എബ്രഹാം, ആരാധ്യ ആന്‍, മല്ലിക സുകുമാരന്‍ തുടങ്ങി വലിയ താരനിര ആണിനിരക്കുന്നു.


ഒമര്‍ ലുലുവിന്റെ ഒടുവില്‍ റിലീസ് ആയ 'നല്ല സമയം' പരാജയമായിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :