1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. B Unnikrishnan about shine tom chacko

ഷൈൻ 100 ശതമാനം കൃത്യനിഷ്ഠയും ഉത്തരവാദിത്വവുമുള്ള അഭിനേതാവ്: ബി ഉണ്ണികൃഷ്ണൻ

B unnikrishnan
ഷൈൻ ടോം ചാക്കോ 100 ശതമാനം കൃത്യനിഷ്ഠയും ഉത്തരവാദിത്വവുമുള്ള അഭിനേതാവാണെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. താൻ സിനിമ ചെയ്യുന്നുവെങ്കിൽ കാസ്റ്റിംഗിൽ ആദ്യത്തെ പേര് ഷൈനിൻ്റേതാകുമെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ലൈവ് എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിലാണ് ബി ഉണ്ണികൃഷ്ണൻ ഇക്കാര്യം പറഞ്ഞത്.
 
മോശം പെരുമാറ്റത്തെ തുടർന്ന് ഷെയ്ൻ നിഗം,ശ്രീനാഥ് ഭാസി എന്നിവരുമായി സിനിമാ സംഘടനകൾ നിസ്സകരണം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ബി ഉണ്ണികൃഷ്ണൻ്റെ പരാമർശം. ഷൈനിനൊപ്പം പ്രവർത്തിക്കുന്നത് ഞാൻ അത്രത്തോളം ആസ്വദിച്ചിട്ടുണ്ട്. ഞാൻ സിനിമ ചെയ്യുന്നുവെങ്കിൽ കാസ്റ്റിംഗിലെ ആദ്യ പേര് ഷൈനിൻ്റേതായിരിക്കും. ഒരു അഭിനേതാവെന്ന നിലയിൽ 100 ശതമാനം കൃത്യനിഷ്ഠയും ഉത്തരവാദിത്വവുമുള്ള അഭിനേതാവുമാണ് ഷൈൻ. ഉണ്ണികൃഷ്ണൻ പറഞ്ഞു.
അടുത്ത ലേഖനം
ഒടിടി, ടിവി ഷോകൾ എല്ലാം നിലക്കുമോ? ശമ്പളവർധനവ് ആവശ്യപ്പെട്ട് ഹോളിവുഡ് തിരക്കഥാകൃത്തുക്കൾ സമരത്തിൽ