അഭിറാം മനോഹർ|
Last Modified ബുധന്‍, 3 മെയ് 2023 (19:24 IST)
തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ വിവിധ സ്റ്റുഡിയോകളുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ഹോളിവുഡിലെ
തിരക്കഥാകൃത്തുക്കൾ സമരത്തിൽ. സിനിമ, ടിവി തിരക്കഥാകൃത്തുക്കളുടെ സംഘടനയായ റൈറ്റേഴ്സ് ഗിൽഡ് ഓഫ് അമേരിക്കയാണ് സമരം ആരംഭിച്ചത്. തൊഴിൽ സമയം ക്രമീകരിക്കുക, ശമ്പളവർധനവ്, അമിതമായ എഐ ഉപയോഗം എന്നിങ്ങനെ നിരവധി വിഷയങ്ങളാണ് ഇവർ ഉയർത്തുന്നത്.
അതേസമയം ടെലിവിഷൻ രംഗം തന്നെ വലിയ പ്രതിസന്ധിയിലാണുള്ളതെന്നും ഇപ്പോൾ ശമ്പള വർധനവ് പരിഗണിക്കാനാവില്ലെന്നുമാണ് സ്റ്റുഡിയോകളുടെ നിലപാട്. അതേസമയം റൈറ്റേഴ്സ് ഗിൽഡിന് പിന്തുണയുമായി സിനിമയിലെ സാങ്കേതിക പ്രവർത്തകരും അഭിനേതാാക്കളുടെ സംഘടനകളും രംഗത്ത് വന്നു. സമരം നിലവിലുള്ള ടിവി ഷോകളെയും വമ്പൻ ചിത്രങ്ങളുടെ റിലീസിനെയും കാര്യമായി ബാധിക്കും. 2007ൽ സമാനമായി എഴുത്തുക്കാർ ഇത്തരത്തിൽ പണിമുടക്കിയിരുന്നു. അന്ന് 200 കോടിയുടെ നഷ്ടമാണ് സിനിമാവ്യവസായത്തിനുണ്ടായത്.