കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമിറക്കിച്ചു! മോഹൻലാലിനെ പുകഴ്ത്തി ആഷിഖ് അബു, ട്രോളി സോഷ്യൽ മീഡിയ

Last Modified വ്യാഴം, 12 സെപ്‌റ്റംബര്‍ 2019 (12:59 IST)
മോഹൻലാലിനെ പുകഴ്ത്തി സംവിധായകൻ ആഷിഖ് അബു. ചെയ്തത് കൊണ്ട് മാത്രമാണ് പുലിമുരുകൻ എന്ന ചിത്രം അത്ര വിജയം കൈകൊണ്ടതെന്ന് ആഷിഖ് അബു മനോരമ ചാനലിലെ ഒരു പരിപാടിയിൽ വ്യക്തമാക്കി.

‘പുലിമുരുകന്‍ എന്ന് പറയുന്ന ലാലേട്ടന്‍ ചെയ്യുന്നത് കൊണ്ട് മാത്രമാണ് അത്ര വലിയൊരു ഹിറ്റ് ആവുന്നത് മറ്റേതൊരു ഏത് ആക്ടര്‍ക്കും അതുപോലെ ചെയ്താല്‍ അത്രയും വലിയൊരു കളക്ഷനിലോട്ട് ചിത്രം വരില്ല. അങ്ങനെ ലാലേട്ടനെ സ്‌ക്രീനില്‍ കാണാന്‍ ഇഷ്ട്ടമുള്ള ഒരു ഭൂരിപക്ഷം ആള്‍ക്കാര്‍ ഇവിടെയുണ്ട്. അവര്‍ അത് എന്‍ജോയ് ചെയ്യുന്നുടെന്നാണ് അതിന്റെ അര്‍ഥം.” - ആഷിഖ് അബു പറഞ്ഞു.

ഏതായാലും സംവിധായകന്റെ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. നിരവധി ട്രോളുകളാണ് ആഷിക് അബുവിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഈ പ്രസ്താവനയെ മോഹന്‍ലാല്‍ എന്ന നടന്റെ വിജയമായി കണക്കാക്കിയാണ് ആഘോഷിക്കുന്നത്. ”കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കിച്ചു” എന്ന തലക്കെട്ടോടെയാണ് ഇത്തരം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :