ഷൈലോക്ക് സെറ്റിൽ ഓണസദ്യ വിളമ്പി മമ്മൂട്ടി

Last Updated: ബുധന്‍, 11 സെപ്‌റ്റംബര്‍ 2019 (19:47 IST)
അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്ക് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ ഓണം ആഘോഷിച്ച് മമ്മൂട്ടിയും അണിയറ പ്രവർത്തകരും. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് ഓണസദ്യ വിളമ്പുന്ന മമ്മൂട്ടിയുടെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം പറയുന്നത് പലിശക്കൊള്ളയും ഫിനാന്‍സിംഗും സാമ്പത്തിക തട്ടിപ്പും അധോലോകവും ഉള്‍ച്ചേരുന്ന കഥ. അമിതമായ പലിശയ്ക്ക് പണം കടം കൊടുക്കുന്ന നായകനായി മമ്മൂട്ടി എത്തുന്നു. അധോലോകബന്ധങ്ങളുള്ള ബിസിനസുകാരനായാണ് രാജ്‌കിരണിന്‍റെ വരവെന്നാണ് സൂചന.

രണദിവെ ക്യാമറ ചലിപ്പിക്കുന്ന സിനിമയുടെ സംഗീതം ഗോപി സുന്ദര്‍. ഗുഡ്‌വില്‍ എന്‍റര്‍ടെയ്ന്‍‌മെന്‍റിന്‍റെ ബാനറില്‍ ജോബി ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന ഷൈലോക്കിന് തിരക്കഥ രചിച്ചിരിക്കുന്നത് നവാഗതരായ ബിബിന്‍ മോഹനും അനീഷ് ഹമീദും ചേര്‍ന്നാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :