1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Anwar Rasheed Kunchako Boban Movie Update

അന്‍വര്‍ റഷീദ് ചിത്രത്തില്‍ മോഹന്‍ലാല്‍ അല്ല നായകന്‍ ! പുതിയ അപ്‌ഡേറ്റ് ഇതാ

കുഞ്ചാക്കോ ബോബനെ നായകനാക്കിയാണ് അന്‍വര്‍ റഷീദ് പുതിയ സിനിമ ചെയ്യുന്നത്

Mohanlal and Anwar Rasheed
Mohanlal and Anwar Rasheed

മലയാളത്തില്‍ ഏറെ ആരാധകരുള്ള സംവിധായകനാണ് അന്‍വര്‍ റഷീദ്. സൂപ്പര്‍താരം മോഹന്‍ലാലും അന്‍വര്‍ റഷീദും ഒന്നിക്കുന്നതായി നേരത്തെ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അന്‍വര്‍ റഷീദിന്റെ പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ അല്ല നായകന്‍ ! മോഹന്‍ലാല്‍ - അന്‍വര്‍ റഷീദ് ചിത്രത്തിന്റെ കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക തീരുമാനങ്ങളൊന്നും ആയിട്ടില്ലെന്നാണ് ഏറ്റവും പുതിയ വിവരം. 
 
കുഞ്ചാക്കോ ബോബനെ നായകനാക്കിയാണ് അന്‍വര്‍ റഷീദ് പുതിയ സിനിമ ചെയ്യുന്നത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്ററിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് ഈ സിനിമ നിര്‍മിക്കുന്നത്. ചിത്രീകരണം ഈ വര്‍ഷം തന്നെ ആരംഭിച്ചേക്കും. അമല്‍ നീരദ് ആണ് ക്യാമറ. സംഗീതം സുഷിന്‍ ശ്യാം. കുഞ്ചാക്കോ ബോബന്റെ നായികയായി മലയാളത്തിനു പുറത്തുനിന്നുള്ള നടിയെയാണ് ആലോചിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. 
 
മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് സിനിമ ചെയ്യാന്‍ പോകുകയാണെന്ന് നേരത്തെ ചില വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമൊന്നും ആയിട്ടില്ല. തിരക്കഥയുടെ കാര്യത്തില്‍ തീരുമാനമാകാത്തതിനാലാണ് ഈ പ്രൊജക്ട് അനിശ്ചിതത്വത്തില്‍ ആയതെന്നാണ് റിപ്പോര്‍ട്ട്. ട്രാന്‍സ് ആണ് അന്‍വര്‍ റഷീദിന്റെ ഏറ്റവും അവസാന ചിത്രം. 
അടുത്ത ലേഖനം
അജിത്തിനൊപ്പവും തൃഷ തന്നെ, ഗുഡ് ബാഡ് ആൻഡ് അഗ്ലിയിൽ നായികയാകുന്നു