ലിജോ ജോസ് പെല്ലിശേരിയുടെ അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനസ് നിറച്ച ആളാണ് അന്ന രേഷ്‌മ രാജൻ. അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ കരിയർ മാറിമറിഞ്ഞ നടി. ചിത്രത്തിലെ ലിച്ചി എന്ന കഥാപാത്രം വലിയ ജനപ്രീതിയാണ് നടിയ്ക്ക് നേടി കൊടുത്തത്.
പൃഥ്വിരാജിന്റെ നായികയായി അയ്യപ്പനും കോശിയും എന്ന ചിത്രത്തിലും അന്ന തിളങ്ങി. എന്നാൽ, കഴിഞ്ഞ കുറെ നാളുകളായി അന്ന അറിയപ്പെടുന്നത് ഉദ്ഘാടനം സ്റ്റാർ എന്ന പേരിലാണ്.
നടി ഹണി റോസിനെ പോലെ നിരന്തരം ഉദ്ഘാടനങ്ങളിലും മറ്റും പങ്കെടുത്ത നടി വലിയൊരു ആരാധകരെ ഇതിനോടകം ഉണ്ടാക്കിയെടുത്തു. ഹണി റോസിനെ ലഭിച്ചില്ലെങ്കിൽ അന്നയെ ആണ് പലരും ഇപ്പോൾ ഉദ്ഘാടനം ചെയ്യാൻ വിളിക്കുന്നത്.
അതേസമയം അന്നയുടെ ചിത്രങ്ങൾക്ക് ഇപ്പോഴും വലിയ വിമർശനമാണ് ലഭിക്കുന്നത്. ഉദ്ഘാടനങ്ങൾക്കെത്തുമ്പോഴും മറ്റുമായി അന്ന ധരിക്കുന്ന വസ്ത്രങ്ങളാണ് നടിയ്ക്ക് വിമർശനം നേടി കൊടുക്കുന്നത്. ഗ്ലാമറസ് ആയിട്ടുള്ള നടിയുടെ ഗെറ്റപ്പ് ബോഡി ഷെയിമിങ്ങിനും വഴിയൊരുക്കി.
കോഫി ബ്രൗൺ നിറമുള്ള വെൽവെറ്റ് ഡ്രസ്സാണ് നടി ധരിച്ചത്. ഹെയറിൽ വലിയൊരു ആക്‌സസറി വെച്ച് സിംപിൾ ആൻഡ് എലഗൻ്റ് ലുക്ക് ക്രിയേറ്റ് ചെയ്യാനും അന്നയ്ക്ക് സാധിച്ചു.
എന്നാൽ ഇതിന് താഴെ വളരെ മോശമായ രീതിയിലുള്ള പ്രതികരണമാണ് ഫോട്ടോയ്ക്കും നടിക്കും ലഭിച്ചിരിക്കുന്നത്. ലുക്ക് ചേരില്ലെന്നും എത്രയും പെട്ടന്ന് ഫാഷൻ ഡിസൈനറെ മാറ്റണമെന്നുമാണ് ആരാധകർ അന്നയോട് പറയുന്നത്.