അജിത്തിനൊപ്പവും തൃഷ തന്നെ, ഗുഡ് ബാഡ് ആൻഡ് അഗ്ലിയിൽ നായികയാകുന്നു

Trisha, Ajithkumar
അഭിറാം മനോഹർ| Last Modified ഞായര്‍, 27 ഒക്‌ടോബര്‍ 2024 (16:45 IST)
അജിത് കുമാര്‍ നായകനാകുന്ന പുതിയ സിനിമയായ ഗുഡ് ബാഡ്
അഗ്ലിയില്‍ നായികയായി തൃഷ എത്തുന്നു. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനായി തൃഷയും ജോയിന്‍ ചെയ്തതായുള്ള അപ്‌ഡേറ്റാന് പുറത്തുവരുന്നത്. സ്‌പെയിനിലാണ് നിലവില്‍ സിനിമയുടെ ഷൂട്ട് പുരോഗമിക്കുന്നത്. പ്രസന്ന, അര്‍ജുന്‍ ദാസ്, രാഹുല്‍ ദേവ്, സുനില്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.


അതേസമയം അജിത് നായകനാകുന്ന വിടാമുയര്‍ച്ചി പൊങ്കല്‍ റിലീസായി തിയേറ്ററുകളിലെത്തും. ഈ സിനിമയിലും തൃഷ തന്നെയാണ് നായികയാകുന്നത്. ഇതാദ്യമായാണ് അജിത് സിനിമകളില്‍ തുടര്‍ച്ചയായി ഒരേ നടി 2 തവണ നായികയായി എത്തുന്നത്. മഗിഴ് തിരുമേനിയാണ് വിടാമുയര്‍ച്ചിയുടെ സംവിധായകന്‍. വിജയ് രാഷ്ട്രീയത്തില്‍ സജീവമാകുന്ന സാഹചര്യത്തില്‍ വിടാമുയര്‍ച്ചി വിജയമായി മാറിയാല്‍ അജിത്തിന്റെ താരമൂല്യം വര്‍ധിപ്പിക്കുന്നതിന് അത് ഇടയാക്കും. അതേസമയം ഗുഡ് ബാഡ് ആന്‍ഡ് അഗ്ലി എന്ന സിനിമയ്ക്ക് ശേഷം അജിത് സിനിമയില്‍ നിന്നും താത്കാലിക അവധി എടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കാര്‍ റേസിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് താരം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഒരുങ്ങുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :