1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Actress anju's viral video

കരഞ്ഞ് നിലവിളിച്ച് നടി അഞ്‍ജു: വീഡിയോ വൈറൽ

Actress anju's viral video
ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന ഷോയിലൂടെ ശ്രദ്ധേയ ആയ ആളാണ് അഞ്ജു ജോസഫ്. പിന്നീട് സിനിമയിൽ ഗായികയായും അഞ്‍ജു തിളങ്ങി. ഇപ്പോൾ തനിക്ക് അഭിനയവും അറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് അഞ്‍ജു. ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ ട്രോമയെ കുറിച്ചും, മാനസികമായി ഡൗണ്‍ ആയ അവസ്ഥയെ കുറിച്ചും ജോഷ് ടോക്കിലും യൂട്യൂബ് ചാനലിലും അഭിമുഖങ്ങളിലും ഉള്‍പ്പടെ പല അവസരങ്ങളിലും അഞ്ജു തുറന്ന് പറഞ്ഞിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി കൊണ്ടുള്ള അഞ്‍ജുവിന്റെ പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. 
 
തന്റെ ട്രോമയുടെ സമയത്ത് കരച്ചില്‍ നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ പകര്‍ത്തിയ വീഡിയോകള്‍ കോര്‍ത്തിണക്കിയ ഒരു വീഡിയോയ്‌ക്കൊപ്പമാണ് അഞ്ജുവിന്റെ പോസ്റ്റ്. കരച്ചില്‍ ഒരു ബലഹീനതയല്ല എന്ന് പറയുന്ന നടി, ഇപ്പോള്‍ ഞാന്‍ ഡബിള്‍ ഓകെയാണ് എന്നും വ്യക്തമാക്കുന്നു. തന്റെ ട്രോമയുടെ സമയത്ത് കരച്ചില്‍ നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ പകര്‍ത്തിയ വീഡിയോകള്‍ എല്ലാം കൂടി കോർത്തിണക്കിയാണ് നടിയുടെ പോസ്റ്റ്.
 
കരച്ചില്‍ ഒരു ബലഹീനതയല്ല എന്ന് പറയുന്ന നടി, ഇപ്പോള്‍ ഞാന്‍ ഡബിള്‍ ഓകെയാണ് എന്നും വ്യക്തമാക്കുന്നു. പറയുന്നതിലൂടെ നിങ്ങൾക്ക് ആശ്വാസം ലഭിക്കുകയും വേദനകളില്‍ നിന്ന് പുറത്തു കടക്കാന്‍ സാധിക്കുകയും ചെയ്യുമെന്നാണ് നടി പറയുന്നത്.    
അടുത്ത ലേഖനം
എന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടി മലയാളത്തിലാണ്: വിദ്യ ബാലൻ