അനുബന്ധ വാര്‍ത്തകള്‍
- നിങ്ങളുടെ ആരാധകരല്ല എന്ന് വാദിച്ചോളു, പക്ഷേ സത്യം എല്ലാവർക്കും അറിയാം: വിജയ്ക്കെതിരെ ആഞ്ഞടിച്ച് കസ്തൂരി
- മുഖ്യമന്ത്രി കടക്കൽ ചന്ദ്രനാവാൻ മമ്മൂട്ടി, പൊളിറ്റിക്കൽ ത്രില്ലർ ഒരുങ്ങുന്നു !
- ആ മോഹൻലാൽ ചിത്രം വൈകാൻ കാരണം മമ്മൂട്ടി?!
- മമ്മൂട്ടിയെ നായകനാക്കി 2 ചിത്രം, ഒന്നിന്റെ തിരക്കഥ എം ടി; ബ്രഹ്മാണ്ഡ ചിത്രങ്ങളെ കുറിച്ച് ഹരിഹരൻ
- മരുന്നു വാങ്ങാൻ പോയ വീട്ടമ്മ കാമുകനൊപ്പം മുങ്ങി, ഭർത്താവിന്റെ പരാതിയിൽ ഇരുവരേയും അറസ്റ്റ് ചെയ്ത് പൊലീസ്
'ഇപ്പോൾ ആർക്കും എന്നോട് റൊമാന്‍സ് ഇല്ല’ - അനുശ്രീയുടെ കൂൾ മറുപടി
മികച്ച കഥാപാത്രങ്ങളുമായി ചുരുങ്ങിയ കാലത്തിനിടെ മലയാളത്തിന്റെ യുവനായികമാരില്‍ മികച്ച നടി എന്ന പേരു സമ്പാദിച്ച താരമാണ് അനുശ്രീ. ഇപ്പോള്‍ പ്രണയകാലത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് താരം.
‘പ്രണയത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഭയങ്കര ദാരിദ്ര്യമാണ്. സിനിമ നടിയായതിനാല്‍ പ്രണയ ലേഖനങ്ങള്‍ ഒന്നും ലഭിക്കാറില്ല. ‘ആ ചേട്ടന് സൂപ്പര്‍ ആണല്ലോ’ എന്ന് എനിക്ക് തോന്നിയിട്ടും കാര്യമില്ല. അവരൊക്കെ എന്നെ അനുശ്രീ എന്ന നടിയായി മാത്രേ കാണുള്ളൂ. അതോണ്ട് റൊമാന്‍സ് ഒന്നും ആര്‍ക്കും എന്നോട് ഇപ്പോള്‍ ഇല്ല.
'മോശം ഉദ്ദേശമാണ് ചിലര്‍ക്ക് ഉള്ളതെങ്കില്‍ അത് കൃത്യമായി പിടി കിട്ടും. ‘ഉണ്ടോ ഉറങ്ങിയോ’ എന്നൊക്കെ സ്റ്റെപ് സ്റ്റെപ് ആയിട്ട് ചോദ്യമെത്തും. ഞാന്‍ ഉണ്ടിട്ടു ഉറങ്ങിക്കോളാം അതിനു നിങ്ങള്‍ക്കു എന്താണെന്ന് ചോദിച്ചാല്‍ അവിടെ തീരും എല്ലാം.' അനുശ്രീ പറയുന്നു.