ആ മോഹൻലാൽ ചിത്രം വൈകാൻ കാരണം മമ്മൂട്ടി?!

ചിപ്പി പീലിപ്പോസ്| Last Modified ശനി, 26 ഒക്‌ടോബര്‍ 2019 (13:19 IST)
പുലിമുരുകൻ എന്ന ബ്രഹ്മാണ്ഡ ചിത്രം മോഹൻലാലിനു സമ്മാനിച്ചത് സംവിധായകൻ വൈശാഖ് ആണ്. പോക്കിരിരാജ എന്ന ചിത്രത്തിലൂടെ മമ്മൂട്ടി കൈപിടിച്ചുയർത്തിയ വൈശാഖ്. ഇതിനുശേഷം മധുരരാജ എന്ന മെഗാപടവും വൈശാഖ് സംവിധാനം ചെയ്തു. മോഹൻലാലിന്റെ ആദ്യ നൂറ് കോടി ചിത്രമായിരുന്നു പുലിമുരുകനെങ്കിൽ മമ്മൂട്ടിയുടെ ആദ്യ നൂറ് കോടി ചിത്രമാണ് മധുരരാജ. രണ്ടിനും പിന്നിൽ വൈശാഖ് എന്ന ഹിറ്റ്മേക്കർ.

ഇതിനിടെ മോഹൻലാലിനെ നായകനാക്കി വൈശാഖ് വീണ്ടും ചിത്രം ഒരുക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, ഈ ഉടൻ ഉണ്ടാകില്ലെന്നാണ് പുതിയ അറിയിപ്പ്. അതിനിടയിലാണ് മമ്മൂട്ടിയും വൈശാഖും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ട് വരുന്നത്. ഇതോടെ ചിത്രം വൈകാൻ കാരണം മമ്മൂട്ടിയാണെന്നും ഈ ചിത്രത്തിനായി വൈശാഖ് മോഹൻലാൽ ചിത്രം പിന്നീടത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നുവെന്ന തരത്തിൽ സോഷ്യൽ മീഡിയകളിൽ ചില കമന്റുകൾ പ്രത്യക്ഷപ്പെട്ടു.

എന്നാൽ, വൈശാഖ് - മോഹൻലാൽ ചിത്രം വൈകാൻ കാരണം അദ്ദേഹത്തിന്റെ തന്നെ ഡേറ്റ് പ്രശ്നമാണ്. താൻ തന്നെ സംവിധാനം ചെയ്യുന്ന ബാറോസ് എന്ന ചിത്രത്തിനു ശേഷം പൃഥ്വിരാജിന്റെ എമ്പുരാനിലേക്ക് കടക്കാനാണ് മോഹൻലാലിന്റെ നിലവിലെ പ്ലാൻ. ഇതിനു ശേഷം മാത്രമേ വൈശാഖ് ചിത്രം ഉണ്ടാവുകയുള്ളു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :