മുഖ്യമന്ത്രി കടക്കൽ ചന്ദ്രനാവാൻ മമ്മൂട്ടി, പൊളിറ്റിക്കൽ ത്രില്ലർ ഒരുങ്ങുന്നു !

വെബ്‌ദുനിയ ലേഖകൻ| Last Modified ശനി, 26 ഒക്‌ടോബര്‍ 2019 (15:11 IST)
മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയായി പ്രേക്ഷകരെ വിമയിപ്പിച്ചതിന് പിന്നാലെ കേരള മുഖ്യമന്ത്രിയാവാൻ തയ്യാറെടുക്കുകയാണ്. മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടി. മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്നു എന്ന എന്ന വലിയ രീതിയിൽ ചർച്ചയാവാൻ കാരണമായി.

'ചിറകൊടിഞ്ഞ കിനാവുകൾ' എന്ന സിനിമ ഒരുക്കിയ സന്തോഷ് വിശ്വനാഥ് ആണ് രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന വൺ സംവിധാനം ചെയ്യുന്നത്. ഏറെ നാളുകൾക്ക് ശേഷമാണ് മലയാളത്തിൽ രാഷ്ട്രീയ പശ്ചാത്തലമുള്ള സിനിമയിൽ മമ്മൂട്ടി വേഷമിടുന്നത്. കടക്കൽ ചന്ദ്രൻ എന്നാണ് സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്.

ഏറെ നാളത്തെ രാഷ്ടീയ പരിചയസമ്പത്തുകൊണ്ട് നിരവധി പദവികൾ വഹിച്ച ചന്ദ്രൻ കേരള മുഖ്യമന്ത്രിയാവുന്നതും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവവികാസങ്ങളുമാണ് സിനിമ പറയുന്നത്. രാഷ്ട്രീയ പശ്ചാത്തലമാണെങ്കിൽകൂടിയും ശക്തമായ കുടുംബ ബന്ധങ്ങളെ കുറിച്ച് പറയുന്ന ചിത്രം കൂടിയായിരിക്കും ചിത്രം


ജോജു ജോര്‍ജ്, മുരളി ഗോപി, സുദേവ് നായര്‍, നന്ദു, ശ്യാമപ്രസാദ്, ഗായത്രി അരുണ്‍ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ വേഷമിടുന്നുണ്ട്. നടൻ കൃഷ്ണകുമാറിന്റെ മകൾ ഇഷാനി കൃഷ്ണ വണിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. ഇച്ചായീസ് പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :