മമ്മൂട്ടിയുടെ വണിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്, ചിത്രത്തിന്റെ റിലീസ് ഉടന്‍

കെ ആര്‍ അനൂപ്| Last Modified ശനി, 20 മാര്‍ച്ച് 2021 (14:57 IST)

വണ്‍ റിലീസിന് ഒരുങ്ങുകയാണ്. കടക്കല്‍ ചന്ദ്രനായി മമ്മൂട്ടി എത്തുന്ന ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റിണ് ലഭിച്ചതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. സിനിമയിലെ ഓരോ കഥാപാത്രങ്ങള്‍ക്കും പ്രത്യേകം ക്യാരക്ടര്‍ പോസ്റ്ററുകള്‍ ടീം പുറത്തിറക്കുന്നുണ്ട്.

മമ്മൂട്ടി കേരള മുഖ്യമന്ത്രിയുടെ കസേരയില്‍ ഇരിക്കുന്നത് കാണാന്‍ ആയിരിക്കുകയാണ് ആരാധകര്‍. ഇതുവരെ സിനിമകളില്‍ കണ്ട മുഖ്യമന്ത്രി ആയിരിക്കില്ല കടക്കല്‍ ചന്ദ്രന്‍ എന്നത് ട്രെയിലര്‍ തന്നെ സൂചന നല്‍കിയിരുന്നു. ബോബി, സഞ്ജയ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് ഇടപെടുന്ന ജനപ്രിയനായ മുഖ്യമന്ത്രിയായി ആയിരിക്കും മെഗാസ്റ്റാര്‍ എത്തുന്നത്. സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ കുറിച്ചും സിനിമ ചര്‍ച്ച ചെയ്യുന്നുണ്ടെന്നാണ് കരുതുന്നത്. വണ്‍ ഉടന്‍ തന്നെ പ്രേക്ഷകരിലേക്ക് എത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :