1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Anupama parameswaran

മലയാളത്തിലേക്കുള്ള തിരിച്ചു വരവ്, കിടിലന്‍ ഫോട്ടോഷൂട്ടുമായി അനുപമ പരമേശ്വരന്‍

Anupama parameswaran
തെന്നിന്ത്യന്‍ സിനിമ ഒട്ടാകെ അറിയപ്പെടുന്ന താരമായി മാറിക്കഴിഞ്ഞു അനുപമ പരമേശ്വരന്‍ .മലയാളത്തില്‍ കുറച്ച് സിനിമകളെ ചെയ്തിട്ടുള്ളൂ എന്ന പരാതി പരിഹരിക്കാനായി അടുത്ത സിനിമ മോളിവുഡില്‍ നിന്നാണ്.
 
നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
സുരേഷ് ഗോപിയുടെ പുതിയ ചിത്രമായ 'ജെഎസ്‌കെ' ചിത്രീകരണ തിരക്കിലാണ് നടി.അനുപമയെ കൂടാതെ ശ്രുതി രാമചന്ദ്രന്‍, അസ്‌കര്‍ അലി, മുരളി ഗോപി തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.
 
മലയാള സിനിമയില്‍ കുറച്ച് വേഷങ്ങളെ അനുപമ ചെയ്തിട്ടുള്ളു. 'ജോമോന്റെ സുവിശേഷങ്ങള്‍', 'മണിയറയിലെ അശോകന്‍' തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു.ദുല്‍ഖറിന്റെ 'കുറുപ്പി'ല്‍ അതിഥി വേഷത്തില്‍ നടി എത്തിയിരുന്നു.
 
 
 
അടുത്ത ലേഖനം
ആളെ കിട്ടി,പിറന്നാള്‍ ആഘോഷങ്ങളില്‍ നിന്ന് ഓടി രക്ഷപെട്ട ജീത്തു ജോസഫ് !