സുരേഷ് ഗോപിക്കൊപ്പമുള്ള നടനെ മനസ്സിലായോ ? ചിത്രീകരണ തിരക്കില്‍ താരം

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 8 നവം‌ബര്‍ 2022 (09:12 IST)
സുരേഷ് ഗോപിയുടെ പുതിയ ചിത്രമായ 'ജെഎസ്‌കെ'ന് കഴിഞ്ഞ ദിവസമാണ് പൂജ ചടങ്ങുകളോടെ തുടക്കം ആയത്. സിനിമയില്‍ വക്കീല്‍ വേഷത്തില്‍ നടന്‍ എത്തും എന്നാണ് റിപ്പോര്‍ട്ട്.പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടന്‍ ദിലീപ് മേനോന്‍ സുരേഷ് ഗോപി ചിത്രത്തിലും ഉണ്ടെന്നാണ് തോന്നുന്നത്.

കഴിഞ്ഞദിവസം പൂജ ചടങ്ങുകളില്‍ നടന്‍ പങ്കെടുത്തിരുന്നു. സുരേഷ് ഗോപിക്കൊപ്പം ഉള്ള ചിത്രവും ദിലീപ് പങ്കുവെച്ചിട്ടുണ്ട്.
സെന്റ് അലോഷ്യസ് കോളേജിന് ഇന്റര്‍സോണ്‍ നാടക മത്സരത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ദിലീപ് മേനോന്‍. ലങ്കാലക്ഷ്മി എന്ന നാടകത്തിലെ അദ്ദേഹത്തിന്റെ രാവണന്‍ കഥാപാത്രം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.
നിരവധി നാടകങ്ങളിലൂടെ കഴിവ് തെളിയിച്ചിട്ടുള്ള അദ്ദേഹത്തിന് ലഭിച്ച ജനഗണമനയിലെ പ്രൊഫസര്‍ വേഷം തുടക്കം മാത്രം. സിനിമയില്‍ അഭിനയ സാധ്യതയുള്ള പുതിയ കഥാപാത്രങ്ങള്‍ക്കായി ദിലീപ് മേനോനും ആരാധകരും കാത്തിരിക്കുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :