കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2022 (12:53 IST)
പ്രേമം സിനിമയിലെ പഴയ ചുരുണ്ട മുടിക്കാരിയെ ഓര്‍മ്മയില്ലേ ?മേരിയായി എത്തി സിനിമയില്‍ തന്റെതായ ഇടം കണ്ടെത്തിക്കഴിഞ്ഞു അനുപമ പരമേശ്വരന്‍. മലയാളത്തില്‍ പുറമെ അന്യഭാഷകളിലാണ് താരത്തിന് തിരക്ക് കൂടുതല്‍.
മലയാള സിനിമയില്‍ കുറച്ച് വേഷങ്ങളെ അനുപമ ചെയ്തിട്ടുള്ളു. 'ജോമോന്റെ സുവിശേഷങ്ങള്‍', 'മണിയറയിലെ അശോകന്‍' തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു.ദുല്‍ഖറിന്റെ 'കുറുപ്പി'ല്‍ അതിഥി വേഷത്തില്‍ നടി എത്തിയിരുന്നു.തെലുങ്ക് സിനിമയില്‍ സജീവമാകുകയാണ് നടി അനുപമ പരമേശ്വരന്‍.റൗഡി ബോയ്‌സ്,18 പേജെസ്, കാര്‍ത്തികേയ 2, ഹെലെന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ടോളിവുഡില്‍ താരം തന്റേതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. മലയാളത്തെക്കാള്‍ തെലുങ്കില്‍ കൂടുതല്‍ സിനിമകള്‍ ചെയ്യാനുള്ള കാരണത്തെക്കുറിച്ച് നടി അനുപമ പരമേശ്വരന്‍ പറയുന്നു.
ഇപ്പോള്‍ കൂടുതല്‍ അഭിനയിക്കുന്നത് തെലുങ്ക് സിനിമകളിലാണ്.അതങ്ങനെ സംഭവിച്ചു പോയതാണ്. അവസരങ്ങള്‍ ഒരുപാടു കിട്ടിയെന്ന് നടി പറയുന്നു. മലയാളം സിനിമയിലേക്ക് തിരിച്ചെത്തില്ലേ എന്ന ആരാധകരുടെ സംശയത്തിനും നടിക്ക് ഉത്തരമുണ്ട്.
മലയാളത്തിലേക്ക് ഉടന്‍ തിരിച്ചെത്തുമെന്ന് അനുപമ.മലയാളത്തില്‍ നല്ല കഥകള്‍ കേള്‍ക്കുന്നുണ്ട്. അധികം വൈകാതെ മലയാളത്തില്‍ വീണ്ടും സജീവമാകുമെന്നാണ് കരുതുന്നതെന്ന് നടി ഒരു അഭിമുഖത്തിനിടെ പറഞ്ഞു.