സുരേഷ് ഗോപിയുടെ ഇളയ മകനും സിനിമയിലേക്ക്, 'ജെഎസ്‌കെ' വരുന്നു, ലൊക്കേഷന്‍ വീഡിയോ
കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 7 നവംബര്‍ 2022 (15:05 IST)
സുരേഷ് ഗോപിയുടെ പുതിയ ചിത്രത്തിന് തുടക്കം. 'ജെഎസ്‌കെ'എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ വക്കീല്‍ വേഷത്തില്‍ നടന്‍ എത്തും എന്നാണ് റിപ്പോര്‍ട്ട്.പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് പൂജ ചടങ്ങുകളോടെ തുടക്കമായി.
സുരേഷ് ഗോപിയുടെ ഇളയ മകന്‍ മാധവും സിനിമയിലുണ്ട്. മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിയാണ് അഭിനയ ലോകത്തേക്ക് മാധവ് ചുവടുവെക്കുന്നത്.
രെണദിവ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.അനുപമ പരമേശ്വരന്‍, ശ്രുതി രാമചന്ദ്രന്‍, അസ്‌കര്‍ അലി, മുരളി ഗോപി തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.