അനുബന്ധ വാര്‍ത്തകള്‍
- ജലീല്‍ ഇക്ക...,നിങ്ങളെ പോലെ ഒരുപാട് ആളുകളെ നമ്മടെ ലോകത്തിനു വേണം: അനുമോള്‍
- കേരളപ്പിറവി ദിനം, സാരിയില്‍ മലയാളി നടിമാര്‍, ചിത്രങ്ങള്‍
- 'എന്റെ കല്യാണം അല്ല'; ഫോട്ടോഷൂട്ടുമായി നടി അനുമോള്‍
- വിവാഹം കഴിക്കാന്‍ തോന്നുന്നില്ല; കാരണം വെളിപ്പെടുത്തി അനുമോള്‍
- 'ഞങ്ങള്‍ നിന്നെ സ്നേഹിക്കുന്നു',രജീഷ വിജയന് പിറന്നാള്‍ ആശംസകളുമായി അഹാനയും അനുമോളും നിരഞ്ജനയും
ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീക്ക് എന്താണ് കുഴപ്പം?; നടി അനുമോള്‍ ചോദിക്കുന്നു
വിവാഹത്തേയും വ്യക്തി ജീവിതത്തേയും കുറിച്ചുള്ള തന്റെ സമീപനം വ്യക്തമാക്കി നടി അനുമോള്‍. വിവാഹം കഴിക്കാതെ ഒറ്റയ്ക്ക് ജീവിതം ആസ്വദിക്കുകയെന്നത് വലിയ അപരാധമായാണ് സമൂഹം ഇന്നും കാണുന്നതെന്ന് അനുമോള്‍ പറഞ്ഞു. ഒറ്റയ്ക്ക് ജീവിക്കുന്നതുകൊണ്ട് സ്ത്രീക്ക് എന്താണ് കുഴപ്പമെന്നും താരം ചോദിച്ചു.
ഒറ്റയ്ക്ക് ജീവിതം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. ഒരു പങ്കാളിയെ വേണം എന്നുള്ളവര്‍ സമയമായെന്ന് തോന്നുമ്പോള്‍ വിവാഹം കഴിക്കണം. അതിനൊരിക്കലും പ്രായം ഒരു മാനദണ്ഡമായി കാണരുത്. മാനസികമായി തയ്യാറാകുമ്പോള്‍ മാത്രം അതിലേക്ക് ഇറങ്ങിച്ചെല്ലുക. അതല്ല ഒറ്റയ്ക്ക് കഴിയുമ്പോഴാണ് സന്തോഷമെങ്കില്‍ ആ വഴി തിരഞ്ഞെടുക്കണമെന്നും അനുമോള്‍ പറഞ്ഞു.