ജലീല്‍ ഇക്ക...,നിങ്ങളെ പോലെ ഒരുപാട് ആളുകളെ നമ്മടെ ലോകത്തിനു വേണം: അനുമോള്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 10 ജനുവരി 2022 (12:51 IST)

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച വേഷങ്ങളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയയായ നടിയാണ് അനുമോള്‍. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള താരം തന്റെ ജീവിതത്തില്‍ കണ്ടുമുട്ടിയ ഒരു മനുഷ്യനെക്കുറിച്ച് പറയുകയാണ്.തന്റെ യാത്രകള്‍ അധികവും ജലീല്‍ ഇക്കയുടെ വണ്ടിയിലാണെന്ന് അനുമോള്‍. ഇത്ര സ്‌നേഹത്തോടെ, മനുഷ്യത്വത്തോടെ, നിഷ്‌കളങ്കമായി പെരുമാറുന്ന ആളെ അടുത്തൊന്നും കണ്ടിട്ടില്ലെന്നും നടി പറയുന്നു.

അനുമോളുടെ വാക്കുകളിലേക്ക്

ജലീല്‍ ഇക്ക, പേരാമ്പ്ര കാരന്‍ ആണ് ട്ടോ. അന്ത്രു ദ മാന്‍ സെറ്റില്‍ എന്റെ കൂടെ ഉണ്ടായിരുന്ന ആള്‍ ആള്‍ ആണ്. ഇദ്ദേഹത്തിന്റെ വണ്ടിയില്‍ ആയിരുന്നു എന്റെ യാത്രകള്‍ അധികവും, (വേണമെങ്കില്‍ കാരവന്‍ പോലെ എന്നു കൂടെ പറയാം ). ഇത്ര സ്‌നേഹത്തോടെ, മനുഷ്യത്വത്തോടെ, നിഷ്‌കളങ്കമായി പെരുമാറുന്ന ആളെ അടുത്തൊന്നും കണ്ടിട്ടില്ല.. എന്നും എങ്ങനെ തന്നെ ഇരിക്കു ജലീലിക്ക.. നിറയെ സ്‌നേഹം.. നിങ്ങളെ പോലെ ഒരുപാട് ആളുകളെ നമ്മടെ ലോകത്തിനു വേണം.. എന്നും നല്ലതു വരട്ടെ നിങ്ങള്‍ക്ക്.. ചുറ്റും ഉള്ള ലോകം നിങ്ങളുടെ നിഷ്‌കളങ്കമായ ഇടപെടല്‍ മുതലാക്കാതെ ഇരിക്കട്ടെ.

ചായില്യം, ഇവന്‍ മേഘരൂപന്‍, വെടിവഴിപാട്, അകം, റോക്സ്റ്റാര്‍ തുടങ്ങിയവയാണ് നടിയുടെ പ്രധാന ചിത്രങ്ങള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :