1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Anumol about Marriage and Relationship

വിവാഹം കഴിക്കാന്‍ തോന്നുന്നില്ല; കാരണം വെളിപ്പെടുത്തി അനുമോള്‍

Anumol
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അനുമോള്‍. വളരെ വ്യത്യസ്തമായ വേഷങ്ങളാണ് അനുമോള്‍ ഇതുവരെ ചെയ്തിരിക്കുന്നത്. എന്നാല്‍, ഇതുവരെയും താരം വിവാഹം കഴിച്ചിട്ടില്ല. എന്തുകൊണ്ടാണ് വിവാഹം നീളുന്നതെന്ന് മനസ് തുറക്കുകയാണ് അനുമോള്‍ ഇപ്പോള്‍. 
 
തനിക്ക് വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്നും ഇതുവരെ വിവാഹം കഴിക്കണമെന്നോ പ്രണയിക്കണമെന്നോ തനിക്ക് തോന്നിയിട്ടില്ലെന്നും അനുമോള്‍ പറഞ്ഞു. വിവാഹം കഴിച്ച പലരും ഇപ്പോള്‍ ബന്ധം വേര്‍പ്പെടുത്തി ജീവിക്കുന്നതാണ് കാണുന്നത്. തന്റെ സുഹൃത്തുക്കളില്‍ പലരും അങ്ങനെയാണെന്നും താരം പറയുന്നു. ഇതൊക്കെ കാണുമ്പോള്‍ തനിക്ക് ഭയമാണെന്നും പണ്ട് കാലത്ത് എല്ലാം സഹിച്ചുജീവിച്ചു എന്നു കരുതി എപ്പോഴും അങ്ങനെ ആവണമെന്നില്ലെന്നും അനുമോള്‍ പറഞ്ഞു. 
 
ഇതുവരെ ആരോടും പ്രണയം തോന്നിയിട്ടില്ലെന്നും ലിവിങ് ടുഗെദറിനോട് താല്‍പര്യമില്ലെന്നും അനു പറഞ്ഞു. ഒരാള്‍ ജീവിതത്തിലേക്ക് വന്നാല്‍ അയാള്‍ക്ക് എന്നെ മനസിലാക്കാന്‍ സാധിക്കുമോ എന്ന പേടിയുണ്ട്. ഇത്രയുംകാലം സ്വതന്ത്രമായി ജീവിച്ച എനിക്ക് പെട്ടെന്നൊരാള്‍ ജീവിതത്തിലേക്ക് വന്നാല്‍ അയാള്‍ക്ക് എങ്ങനെ സ്‌പേസ് കൊടുക്കാന്‍ കഴിയുമെന്ന സംശയം ഉണ്ടെന്നും അനുമോള്‍ കൂട്ടിച്ചേര്‍ത്തു. 
 
അടുത്ത ലേഖനം
ദുല്‍ഖര്‍ സല്‍മാന്റെ 'സല്യൂട്ട്' ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന സിനിമ:റോഷന്‍ ആന്‍ഡ്രൂസ്