വേറിട്ട ലുക്കില്‍ അനൂപ് മേനോന്‍, 'പത്മ' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 23 ഏപ്രില്‍ 2021 (11:00 IST)

അനൂപ് മേനോന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് പത്മ. അദ്ദേഹം ആദ്യമായി നിര്‍മിക്കുന്ന ചിത്രത്തില്‍ സുരഭി ലക്ഷ്മിയാണ് നായിക. ചിത്രത്തിലെ തന്റെ രൂപം വെളിപ്പെടുത്തിയിരിക്കുകയാണ് അനൂപ് മേനോന്‍.

ക്ലീന്‍ ഷേവ് ചെയ്യ്ത് വേറിട്ട ലുക്കിലാണ് നടനെ കാണാനാകുന്നത്. ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും അനൂപ് മേനോന്‍ തന്നെയാണ്.ഒരു നഗരത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ നടക്കുന്നതെന്ന് നടന്‍ വെളിപ്പെടുത്തി. നടന്റെ അടുത്ത സുഹൃത്തായ ശങ്കര്‍ രാമകൃഷ്ണനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ കാരണം പത്മയുടെ മൂന്നാമത്തെ ഷെഡ്യൂള്‍ നിര്‍ത്തി വെച്ചതായി അനൂപ് മേനോന്‍ അറിയിച്ചിരുന്നു.

അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന കിംഗ് ഫിഷ് റിലീസിന് ഒരുങ്ങുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :