അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന കിംഗ് ഫിഷ് റിലീസിനൊരുങ്ങുന്നു, ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 1 ഏപ്രില്‍ 2021 (15:15 IST)

അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന കിംഗ് ഫിഷ് റിലീസിന് ഒരുങ്ങുകയാണ്. അനൂപ് മേനോനും സംവിധായകന്‍ രഞ്ജിത്തും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിന് മോഹന്‍ലാല്‍ അടക്കമുള്ള പ്രമുഖര്‍ മികച്ച അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഇപ്പോളിതാ ചിത്രത്തിന്റെ സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയായിരിക്കുകയാണ്. യു സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചത്. ഇക്കാര്യം അനൂപ് മേനോന്‍ തന്നെയാണ് അറിയിച്ചത്. ഉടന്‍തന്നെ റിലീസ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ദുര്‍ഗ കൃഷ്ണ, നിരഞ്ജന അനൂപ്, ദിവ്യ പിള്ള, നന്ദു, ഇര്‍ഷാദ് അലി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.വി.കെ. പ്രകാശ് സംവിധാനം ചെയ്യാനിരുന്ന ചിതമായിരുന്നു 'കിംഗ് ഫിഷ്'. എന്നാല്‍ പിന്നീടത് അനൂപ് മേനോന്‍ ഏറ്റെടുക്കുകയായിരുന്നു. വി.കെ. പ്രകാശന്‍ സംവിധാനം ചെയ്യേണ്ടിയിരുന്ന ഈ ചിത്രത്തില്‍ ഡേറ്റിന്റെ പ്രശ്‌നങ്ങള്‍ കാരണം,താന്‍ പകരക്കാരനാവുകയാണെന്ന് അനൂപ് മേനോന്‍ മുമ്പ് അറിയിച്ചിരുന്നു. അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്. ടെക്സാസ് ഫിലിം കമ്പനിയാണ് 'കിംഗ് ഫിഷ്'നിര്‍മ്മിക്കുന്നത്. മഹാദേവന്‍ തമ്പി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് രതീഷ് വേഗയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :