ശലമോനായി വിഷ്ണു ഉണ്ണികൃഷ്ണന്‍, പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 23 ഏപ്രില്‍ 2021 (10:57 IST)

സിനിമാ തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്ക് യാത്ര ചെയ്യുകയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. നിലവില്‍ ശലമോന്‍ എന്ന സിനിമയുടെ ഷൂട്ടിംഗിലാണ് നടന്‍. ജിതിന്‍ പത്മനാഭന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തനി നാട്ടിന്‍പുറത്തുകാരനായാണ് നടന്‍ സിനിമയിലെ താരത്തിന്റെ രൂപം വെളിപ്പെടുത്തിക്കൊണ്ട് ചില ലൊക്കേഷന്‍ ചിത്രങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

കൃഷ്ണന്‍ കുട്ടി പണി തുടങ്ങി എന്ന ചിത്രത്തിന് ശേഷം പെപ്പര്‍ കോണ്‍ സ്റ്റുഡിയോസുമായി നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍.ദിലീഷ് പോത്തന്‍, സുധി കോപ്പ, കിച്ചു ടെല്ലസ്, സമ്പത്ത് രാജ്, ആദില്‍ എബ്രഹാം, സൗമ്യ മേനോന്‍, അഞ്ജലി നായര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.നിസ്സാം ഗൗസ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. പാപ്പിനുവാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :