1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Amrita Suresh

ചുണ്ടിലെ ചിരി സത്യമോ മിഥ്യയോ ? ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കി അമൃത സുരേഷ്

അമൃത സുരേഷ്
റിയാലിറ്റി ഷോയിലൂടെ എത്തി പിന്നണി ?ഗായികയായി മാറിയ ആളാണ് അമൃത സുരേഷ്. താരം മോഡലിംഗ് രംഗത്തേക്കും അടുത്തിടെ ചുവട് മാറ്റിയിരുന്നു. ഒരു ജ്വല്ലറിയുടെ മോഡലായി അമൃത പ്രത്യക്ഷപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ്.
 
ചുണ്ടിലെ ചിരി സത്യമോ മിഥ്യയോ, സത്യമെങ്കില്‍ ആ ചിരിക്ക് പിന്നിലുള്ള നിങ്ങളുടെ സന്തോഷം എന്താണ് എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. 
 
 
ഈ ചുണ്ടിലെ ചിരി സത്യമാണെന്നും അത് മാത്രമാണ് സത്യമായിട്ടുള്ളതെന്നും താരം പറഞ്ഞു.ആരുടെയും ചിരി നമുക്ക് കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റില്ലല്ലോ. പക്ഷേ നമുക്ക് ചിരിക്കാനായിട്ട് ആരോടും ഒന്നും ചോദിക്കണ്ട. ഈ ചുണ്ടിലെ ചിരി എന്നും സത്യമാണ് എന്നാണ് അമൃത മറുപടിയായി പറഞ്ഞത് .
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'വിവാഹത്തിനു മുന്‍പ് ശ്രീദേവി ഗര്‍ഭിണിയായി, എന്റെ ഭര്‍ത്താവിന്റെ കുഞ്ഞാണ് ശ്രീദേവിയുടെ ഉദരത്തിലെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടി'