1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Ajay Vasudev about Joju

ജോജു മലയാളത്തിന്റെ 'മക്കള്‍ സെല്‍വൻ': അജയ് വാസുദേവ്

ജോജു മലയാളത്തിന്റെ 'മക്കള്‍ സെല്‍വൻ': അജയ് വാസുദേവ്

ജോസഫ്
പദ്മകുമാർ–ജോജു കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ജോസഫ്' എന്ന ചിത്രത്തെ ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. പ്രേക്ഷകർക്ക് പുറമേ ചിത്രത്തെ പ്രശംസിച്ച് സിനിമാ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. സംവിധായകൻ അജയ് വാസുദേവിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
 
ജോജു മലയാളത്തിന്റെ മക്കൾ സെൽവനാണെന്ന് അദ്ദേഹം പറയുന്നു.
 
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
 
കുറച്ചു വൈകി ആണെങ്കിലും ജോസഫ് എന്ന സിനിമ കണ്ടു. ഈ അടുത്ത കാലത്തു കണ്ടതിൽ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന്‌.
എം. പത്മകുമാർ എന്ന "സംവിധായകന്റെ " സിനിമ ആണിത്. ഈ സിനിമയിൽ ഭാഗം ആയിട്ടുള്ള എല്ലാ നടീ നടന്മാരുടെയും ടെക്‌നീഷ്യൻമാരുടെയും ഏറ്റവും മികച്ച പ്രകടനങ്ങൾ നമുക്ക് തരുന്നതിൽ പത്മകുമാർ വിജയിച്ചിരിക്കുന്നു.
 
" ജോറാണ് ജോസഫ് " എന്ന പരസ്യ വാചകം പോലെ ജോജു ജോർജ് ബഹു ജോറാണ്.ജോജു ജോസഫ് ആയി ജീവിക്കുകയാണ്. ജോജു വിനോട് ശെരിക്കും ബഹുമാനം തോന്നി പോയി. ജോജുവിന്റെ അഭിനയം കണ്ടപ്പോൾ ശെരിക്കും മനസിൽ തോന്നിയ ഒരു കാര്യം മലയാളത്തിന്റെ " മക്കൾ സെൽവൻ " ആണ് ജോജു എന്നാണ്.
 
കാണാത്തവർ ഈ സിനിമ കുടുംബ സമേതം തിയേറ്ററിൽ തന്നെ പോയി കാണുക.
അടുത്ത ലേഖനം
പതിവുകളെല്ലാം തെറ്റിച്ച് പേരൻപ് നിറഞ്ഞാടുന്നു!