Rijisha M.|
Last Modified വെള്ളി, 23 നവംബര്‍ 2018 (17:37 IST)
സിനിമാ ലോകത്ത് മീടൂ കൊടുങ്കാറ്റ് ആഞ്ഞടിക്കുകയാണ്. പല താരങ്ങളും നിലപാടറിയിച്ച് ഇതൊനോടകം രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോൾ മലയാള സിനിമാ താരം നവ്യാ നായറാണ് തന്റെ നിലപാടറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
തൊഴിലിടങ്ങളിലെ പീഡനവും ലിംഗ വിവേചനവും സിനിമയില്‍ മാത്രമല്ല എല്ലായിടത്തുമുണ്ട്. അതേസമയം, തനിക്ക് സിനിമാ ലോകത്തുനിന്ന് ഇത്തരത്തിൽ ഒരു ദുരനുഭവം ഉണ്ടായിട്ടില്ലെന്നും നടി വ്യക്തമാക്കി.
നേരിടേണ്ടി വന്ന ദുരനുഭവം തന്റേടത്തോടെ വെളിപ്പെടുത്തിയവരോട് ഏറെ ബഹുമാനവും ആദാരവുണ്ടെന്നും നവ്യ പറയുന്നു. ലിംഗസമത്വം, സമകാലീന പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ച് തനിയ്ക്ക് തന്റേതായ കാഴ്ചപ്പാടുകളുണ്ട്.