മമ്മൂട്ടി ക്യാംപിൽ നിന്നകന്ന് സന്തോഷ് ശിവൻ, മോഹൻലാലുമൊത്ത് കലിയുഗം!

സന്തോഷ് ശിവന്റെ നായകൻ മോഹൻലാൽ, അപ്പോൾ മമ്മൂട്ടി?!

അപർണ| Last Modified ചൊവ്വ, 27 നവം‌ബര്‍ 2018 (10:50 IST)
സംവിധായകനും ഛായാഗ്രഹകനുമായ സന്തോഷ് ശിവന്റെ സിനിമകളുടെ വലിയ ഫാൻ തന്നെ മലയാളത്തിലുണ്ട്. സംവിധായകരുടെ പേരു കണ്ടുകൊണ്ട് മാത്രം സിനിമയ്ക്ക് കയറുന്നവരുടെ ലിസ്റ്റിൽ സന്തോഷ് ശിവനും ഉണ്ടാകും.കാളിദാസ് ജയറാം, മഞ്ജു വാര്യര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്‍ എന്ന സിനിമയുടെ തിരക്കുകളിലാണ് സംവിധായകനിപ്പോള്‍.

മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാര്‍ വരുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കൂടുതൽ റിപ്പോർട്ടുകൾ ഒന്നുമുണ്ടായില്ല. പ്രഖ്യാപനത്തിന് ശേഷം നിശബ്ദനായിരുന്നു. എന്നാൽ, അതിനുശേഷമാണ് സന്തോഷ് ശിവൻ ജാക്ക് ആൻഡ് ജിൽ എന്ന ത്രില്ലർ ചിത്രത്തിലേക്ക് കടന്നത്.
മമ്മൂട്ടി ആരാധകർ ഏറെ ആകാംഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന പടമാണ് കുഞ്ഞാലി മരയ്ക്കാർ. മമ്മൂട്ടി ക്യാമ്പിൽ നിന്നും സന്തോഷ് ശിവൻ ഏറെ അകന്നതായിട്ടാണ് സൂചന.

അതിനിടെ ഫേസ്ബുക്കിലൂടെ മോഹന്‍ലാലിനൊപ്പമുള്ള ചിത്രം സംവിധായകന്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, ഈ ചിത്രത്തിന് പിന്നില്‍ മറ്റൊരു സര്‍പ്രൈസ് ഉണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍. കലിയുഗമെന്ന മോഹൻലാലിനെ നായകനാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്യുമെന്ന് ഏറെ നാളായി റിപ്പോർട്ടുകളുണ്ട്. കലിയുഗത്തിനായി ഇരുവരും ഒന്നിക്കുന്നുവെന്നാണ് ആരാധകർ പറയുന്നത്.

മോഹന്‍ലാലിന്റെ ഒരുപാട് സിനിമകളില്‍ ഛായാഗ്രഹകനായിരുന്നെങ്കില്‍ കലിയുഗത്തില്‍ സംവിധായകന്റെ വേഷത്തിലായിരിക്കുമെന്നാണ് സൂചന. മമ്മൂട്ടിച്ചിത്രം വരുന്നതിന് മുന്‍പ് മോഹന്‍ലാലിനൊപ്പം മറ്റൊരു സിനിമ ഉണ്ടാവുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാപ്രേമികള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :