1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Actress Tabu birthday Unknown facts

സിനിമ ഏതുമാകട്ടെ തബു മുടിയില്‍ തൊടാന്‍ അനുവദിക്കില്ല ! കാരണം ഇതാണ്

Tabu
ഇന്ത്യന്‍ നടിമാരില്‍ ഏറെ ആരാധകരുള്ള അഭിനേത്രിയാണ് തബു. താരത്തിന്റെ 50 -ാം ജന്മദിനമാണ് ഇന്ന്. തബസും ഹാഷ്മി എന്നാണ് താരത്തിന്റെ മുഴുവന്‍ പേര്. സിനിമയിലെത്തിയ ശേഷമാണ് തബു എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. 1971 നവംബര്‍ നാലിന് കൊല്‍ക്കത്തയിലാണ് താരത്തിന്റെ ജനനം. 
 
വളരെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അഭിനയിക്കാന്‍ എപ്പോഴും താല്‍പര്യമുള്ള താരമാണ് തബു. നല്ല കഥാപാത്രങ്ങള്‍ക്ക് വേണ്ടി എന്ത് വിട്ടുവീഴ്ചയും താരം ചെയ്യും, ഒരു കാര്യം ഒഴികെ ! തന്റെ മുടിയില്‍ തൊട്ടുള്ള ഒരു വിട്ടുവീഴ്ചയ്ക്കും തബു സമ്മതിക്കാറില്ലത്രേ ! മുടിയുടെ നിറം മാറ്റാനോ മുടി വെട്ടി കളയാനോ താരം തയ്യാറല്ല. തബുവിന്റെ ഈ സ്വഭാവം അറിയുന്ന സംവിധായകര്‍ പിന്നീട് മുടിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച വേണമെന്ന് പറഞ്ഞ് തബുവിനെ സമീപിക്കാറുമില്ല. 
 
 
അടുത്ത ലേഖനം
ബുര്‍ജ് ഖലീഫയില്‍ തെളിയും ദുല്‍ഖര്‍ സല്‍മാന്റെ 'കുറുപ്പ്'; സൂപ്പര്‍സ്റ്റാര്‍ ചിത്രത്തിനു ഗംഭീര വരവേല്‍പ്പ്