രാജകുമാരിയെ പോലെ, ചുവപ്പ് സാരിയില്‍ സുന്ദരിയായി മാളവിക മോഹനന്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 23 നവം‌ബര്‍ 2023 (15:02 IST)
മലയാള സിനിമയിലൂടെ കരിയര്‍ ആരംഭിച്ച് ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന നടിയായി മാറിയ താരമാണ് മാളവിക മോഹനന്‍. 'പട്ടം പോലെ' എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടി നിരവധി ഫോട്ടോഷൂട്ടുകള്‍ നടത്താറുണ്ട്. സാരിയിലുള്ള മാളയുടെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
ഗോള്‍ഡന്‍ ബോര്‍ഡറുള്ള ചുവപ്പ് സാരിയാണ് മാളവിക ധരിച്ചിരിക്കുന്നത്.സാരിയിലുടനീളം ഗോള്‍ഡന്‍ എംബ്രോയ്ഡറി നല്‍കിയിരിക്കുന്നതും കാണാം. സാരിക്ക് ചേരുംവിധം ചുവപ്പില്‍ ഗോള്‍ഡന്‍ ഡിസൈനുള്ള ബ്ലൗസ് ആണ് പെയര്‍ ചെയ്തത്. സിമ്പിള്‍ മേക്കപ്പില്‍ ആണ് നടിയെ കാണാനായത്. ചുവന്ന നിറത്തിലുള്ള തലയില്‍ ചൂടിയിട്ടുണ്ട്.
'നിങ്ങള്‍ക്ക് പ്രണയിക്കാന്‍ അറിയുമെങ്കില്‍, ആദ്യം നിങ്ങളെ തന്നെ പ്രണയിക്കുക' ,-എന്നെഴുതി കൊണ്ടാണ് ചിത്രങ്ങള്‍ നടി പങ്കുവെച്ചത്. താരത്തെ കാണാന്‍ ഒരു രാജകുമാരിയെ പോലെ ഉണ്ടെന്നും ആരാധകര്‍ കമന്റുകളായി എഴുതിയിട്ടുണ്ട്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :