തങ്കലാനില്‍ വിക്രം സംസാരിക്കില്ലേ ? ടീസര്‍ കണ്ടവര്‍ ആശയക്കുഴപ്പത്തില്‍, വിശദീകരണവുമായി വിക്രമിന്റെ മാനേജര്‍
കെ ആര്‍ അനൂപ്|
Last Modified ശനി, 4 നവംബര്‍ 2023 (08:57 IST)
'തങ്കലാന്‍' ബ്രഹ്‌മാണ്ഡ ടീസര്‍ ഇക്കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വിക്രം എന്ന നടന്റെ ഗംഭീര പ്രകടനത്തിന് സാക്ഷിയാവാന്‍ ആയി കാത്തിരിക്കുകയാണ് ഓരോ സിനിമ പ്രേമികളും. അതിനിടയില്‍ ടീസറില്‍ വിക്രമിന് ഡയലോഗുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. താരത്തിന് സിനിമയിലും ഡയലോഗുകള്‍ ഒന്നും ഉണ്ടാകില്ലെന്ന് സംശയം ആരാധകര്‍ പ്രകടിപ്പിച്ചു. വിക്രമിന്റെ മാനേജര്‍ എം സൂര്യനാരായണന്‍ ഇതിനെല്ലാം മറുപടി നല്‍കിയിരിക്കുകയാണ്.
തങ്കലാനില്‍ ചിയാന്‍ സാറിന് ഡയലോഗ് ഇല്ലെന്ന സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ആശയക്കുഴപ്പം ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതിന് വ്യക്തത വരുത്തുന്നു.തങ്കലാനില്‍ ലൈവ് സിംങ്ക് സൗണ്ട് ആണ് നല്‍കിയിരിക്കുന്നത്. സിനിമയില്‍ തീര്‍ച്ചയായും സാറിന് ഡയലോഗ് ഉണ്ട്. ഒരു റിപ്പോര്‍ട്ടര്‍ സിനിമയില്‍ താങ്കള്‍ക്ക് ഡയലോഗ് ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ ടീസറില്‍ ഡയലോഗ് ഇല്ലെന്ന് വിക്രം സാര്‍ പറഞ്ഞതാണെന്നും എം സൂര്യനാരായണന്‍ സോഷ്യല്‍ മീഡിയയില്‍ എഴുതി.
2024 ജനുവരി 26ന് ചിത്രം തിയേറ്ററുകളില്‍ എത്തും.സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.