പാര്‍വതി ജയറാം സിനിമയിലേക്ക് തിരിച്ചെത്തുമോ ? മകന്‍ കാളിദാസിന് പറയാനുള്ളത് ഇതാണ്

കെ ആര്‍ അനൂപ്| Last Modified ശനി, 11 നവം‌ബര്‍ 2023 (16:10 IST)
അശ്വതി ജയറാം എന്ന പാര്‍വതിയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിനായി വര്‍ഷങ്ങളായി കാത്തിരിക്കുകയാണ് ആരാധകര്‍. ആ തിരിച്ചുവരവ് എന്നുണ്ടാകുമെന്ന് ചോദ്യത്തിന് മകന്‍ കാളിദാസ് ജയറാം ഒരു അഭിമുഖത്തിനിടെ നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

സിനിമയിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച് തങ്ങളെല്ലാവരും അമ്മയോട് പറയാറുണ്ടെന്നും എന്നാല്‍ അമ്മയ്ക്ക് ചെയ്യാന്‍ പറ്റുന്ന അല്ലെങ്കില്‍ ചെയ്യണമെന്ന് അമ്മയ്ക്ക് തോന്നുന്ന സിനിമ വരണമെന്നാണ് കാളിദാസ് പറയുന്നത്. അങ്ങനെ ഒരു സിനിമ വന്നാല്‍ അമ്മയ്ക്ക് ചെയ്യാന്‍ താല്പര്യം ഉണ്ട്. എന്നാല്‍ അമ്മയ്ക്ക് ഏറ്റവും ഇഷ്ടം വീട്ടില്‍ ഞങ്ങളുടെ കൂടെ ചില്ല് ചെയ്തിരിക്കാനാണെന്നും നടന്‍ പറയുന്നു.

പാര്‍വതിയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിനായി മകന്‍ കാളിദാസും കാത്തിരിക്കുന്നു. അമ്മയുടെ കൂടെ അഭിനയിക്കാനുള്ള ആഗ്രഹത്തെ കുറിച്ചും നടന്‍ അഭിമുഖത്തിനിടെ പറഞ്ഞു. എല്ലാം നടക്കണമെങ്കില്‍ അമ്മയ്ക്ക് ഇഷ്ടമായ ഒരു കഥ വരണം എന്നും കാളിദാസ് കൂട്ടിച്ചേര്‍ത്തു.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :