കാളിദാസിന്റെ വിവാഹനിശ്ചയം: വേദിയില്‍ തിളങ്ങി മാളവികയും കാമുകനും: ചിത്രങ്ങള്‍ കാണാം

അഭിറാം മനോഹർ| Last Modified ഞായര്‍, 12 നവം‌ബര്‍ 2023 (15:03 IST)
സഹോദരനും നടനുമായ കാളിദാസ് ജയറാമിന്റെ വിവാഹനിശ്ചയചടങ്ങില്‍ തിളങ്ങി മാളവിക ജയറാമും കാമുകനും. വിവാഹനിശ്ചയചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ മാളവിക തന്റെ ഇന്‍സ്റ്റഗ്രാമിലാണ് പങ്കുവെച്ചത്. നേരത്തെ കാമുകനെ അച്ചനും അമ്മയ്ക്കും പരിചയപ്പെടുത്തികൊടുത്ത ദിവസത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ മാളവിക പങ്കുവെച്ചിരുന്നു. എന്നാല്‍ അതില്‍ കാമുകന്റെ മുഖം വെളിപ്പെടുത്തിയിരുന്നില്ല.

എന്നാല്‍ ഇതിന് പിന്നാലെ പ്രിയപ്പെട്ടവന്റെ പിറന്നാള്‍ ദിനത്തില്‍ മാളവിക കാമുകന്റെ ചിത്രം പങ്കുവെച്ചിരുന്നു. മുഖം ഉണ്ടായിരുന്നെങ്കിലും മറ്റ് വിവരങ്ങളൊന്നും സ്‌റ്റോറിയില്‍ താരം പങ്കുവെച്ചിരുന്നില്ല. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ചെന്നൈയിലായിരുന്നു കാളിദാസിന്റെയും തരിണി കലിംഗരായരുടെയും വിവാഹനിശ്ചയം. നീലഗിരി സ്വദേശിനിയായ തരിണി മോഡലിംഗ് രംഗത്ത് സജീവമാണ്. 2021ലെ മിസ് ദിവാ തേര്‍ഡ് റണ്ണറപ്പ് കൂടിയായിരുന്നു തരിണി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :