ANIMAL TRAILER കാത്തിരുന്ന രണ്‍ബീര്‍ കപൂറിന്റെ 'അനിമല്‍' ട്രെയിലര്‍ എത്തി, മലയാളത്തിലും ഹിന്ദിയിലും കാണാം

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 23 നവം‌ബര്‍ 2023 (14:18 IST)
ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍ നായകനായി എത്തി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് അനിമല്‍. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.
അച്ഛന്‍-മകന്‍ ബന്ധത്തെ കേന്ദ്രീകരിച്ചുള്ള കഥയാണ് സിനിമ പറയാന്‍ പോകുന്നത്.അനില്‍ കപൂരാണ് രണ്‍ബീറിന്റെ അച്ഛനായി എത്തുന്നത്.
രണ്‍ബീറിന്റെ പ്രണയിനിയായി രശ്മിക മന്ദാനയും അനിമല്‍ ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ബോബി ഡിയോള്‍ ആണ് പ്രധാന പ്രതിനായക വേഷത്തില്‍ എത്തുന്നത്.

നേരത്തെ സെപ്റ്റംബറില്‍ അനിമല്‍ റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരുന്നു. ജവാന്‍ റിലീസിന് എത്തുന്നത് കണക്കിലെടുത്ത് അനിമല്‍ റിലീസ് മാറ്റുകയായിരുന്നു. ഒരു മുഴുനീള മാസ്സ് റോളിലാണ് രണ്‍ബീര്‍ എത്തുന്നത്. ഡിസംബര്‍ ഒന്നിനാണ് സിനിമയുടെ റിലീസ്. ഗ്യാങ്സ്റ്റര്‍ ഡ്രാമ ആക്ഷന്‍ ത്രില്ലര്‍ ആണ് സിനിമ എന്നാണ് വിവരം.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :