1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Actress Jayasudha gets married

64ാം വയസ്സില്‍ നടി ജയസുധ മൂന്നാമതും വിവാഹിതയായി

Actress Jayasudha
കന്നട സിനിമയിലെ പ്രശസ്ത നടിയാണ് ജയസുധ. സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെതിളങ്ങിയ താരം ആദ്യം വിവാഹം ചെയ്തത്. നിര്‍മ്മാതാവ് വഡേ രമേശിന്റെ സഹോദരനെയാണ്. കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇവര്‍ വിവാഹിതമോചിതരായി. 1985 നിര്‍മാതാവ് നിതിന്‍ കപൂറിനെ ജയസുധ വിവാഹം കഴിച്ചു. നടന്‍ ജിതേന്ദ്രയുടെ കസിനാണ് നിതിന്‍ കപൂര്‍. നിധിന്‍ കപൂറിനും ജയസുധയ്ക്കും രണ്ട് കുട്ടികളാണുള്ളത്. രണ്ടുപേരും ടോളിവുഡ് സിനിമയില്‍ സജീവമാണ്.
 
2017ല്‍ നിതിന്‍ കപൂര്‍ ജയസുധയേയും കുട്ടികളെയും തനിച്ചാക്കി ആത്മഹത്യ ചെയ്തു. ഇപ്പോഴിതാ 64 കാരിയായ ജയസുധ മൂന്നാമതും വിവാഹിതയായെന്നു വിവരമാണ് പുറത്തുവരുന്നത്. വിദേശ ബിസിനസുകാരനാണ് ജയസുധയെ വിവാഹം ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ഇതിനോട് ജയസുധ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
അടുത്ത ലേഖനം
'അമ്മ തിരഞ്ഞെടുക്കുന്ന വസ്ത്രം കാരണം തെറി കേൾക്കുന്നത് എനിക്ക്': ഹണി റോസ്