1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Vidhya balan Film News

വിദ്യാബാലന്‍ വസ്ത്രം മാറിയത് റോഡരികില്‍ നിര്‍ത്തിയിട്ട ഇന്നോവയില്‍; കാരവാനൊന്നും നല്‍കാന്‍ കഴിഞ്ഞില്ലെന്ന് സംവിധായകന്‍

Vidhyabalan
വിദ്യാബാലന്‍ വസ്ത്രം മാറിയത് റോഡരികില്‍ നിര്‍ത്തിയിട്ട ഇന്നോവയിലെന്ന് സംവിധായകന്‍. കഹാനി എന്നാ ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഭവം നടന്നത്. 2012 ലാണ് സിനിമ പുറത്തിറങ്ങിയത്. സുജേഷ് ഘോഷാണ് ചിത്രത്തിന്റെ സംവിധായകന്‍. 15 കോടി രൂപയ്ക്ക് നിര്‍മ്മിച്ച ചിത്രം 80 കോടിയോളം രൂപ നേടിയിരുന്നു. ചിത്രീകരണ വേളയില്‍ നേരിടേണ്ടിവന്ന അനുഭവങ്ങളെ കുറിച്ച് തുറന്നു പറയുകയായിരുന്നു സംവിധായകന്‍.
 
വിദ്യാബാലന് ഒരു കാരവാന്‍ പോലും നല്‍കാന്‍ സാധിച്ചില്ലെന്നും റോഡരികില്‍ നിര്‍ത്തിയിട്ട ഇന്നോവ കാര്‍ കറുത്ത തുണികൊണ്ട് മറച്ച് അതിനുള്ളിലായിരുന്നു വസ്ത്രം മാറിയതെന്നും സുജേഷ് ഘോഷ് പറഞ്ഞു.
അടുത്ത ലേഖനം
മലയാള സിനിമയെ ഇന്റർനാഷണൽ ലെവലിലേക്ക് എത്തിക്കാൻ ഞാൻ വളരെ മുൻപേ ശ്രമിച്ചിട്ടുണ്ട്, ആ സിനിമകൾ ഉദാഹരണം: മോഹൻലാൽ