'അമ്മ തിരഞ്ഞെടുക്കുന്ന വസ്ത്രം കാരണം തെറി കേൾക്കുന്നത് എനിക്ക്': ഹണി റോസ്

നിഹാരിക കെ എസ്| Last Modified ബുധന്‍, 23 ഒക്‌ടോബര്‍ 2024 (18:33 IST)
വസ്ത്രധാരണത്തിന്റെ പേരിൽ എപ്പോഴും സോഷ്യൽ മീഡിയയുടെ വൻ സൈബർ ആക്രമണത്തിന് ഇരയാകുന്ന നടിയാണ് ഹണി റോസ്. ഉദ്ഘാടനങ്ങൾക്ക് എത്താറുള്ള നടിയുടെ വസ്ത്രധാരണവും ശ്രദ്ധ നേടാറുണ്ട്. എങ്കിലും പരിഹാസങ്ങളും നടിക്കെതിരെ ഉയരാറുണ്ട്. തന്റെ അമ്മയാണ് തനിക്ക് വേണ്ടി വസ്ത്രം തിരഞ്ഞെടുക്കാറുള്ളത് എന്നാണ് ഹണി റോസ് പറയുന്നത്. അമ്മ തിരഞ്ഞെടുക്കുന്ന വസ്ത്രം കാരണം സോഷ്യൽ മീഡിയയിൽ തെറി കേൾക്കുന്നത് താനാണ് എന്നാണ് ഹണി റോസ് പറയുന്നത്.

സോഷ്യൽ മീഡിയയിൽ വരുന്ന എല്ലാ കമന്റുകളും അമ്മ പരിശോധിക്കാറുണ്ടെന്നും ഹണി റോസ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. താൻ തന്നെയാണ് മകളുടെ വസ്ത്രങ്ങളെല്ലാം തിരഞ്ഞെടുക്കുന്നതെന്ന് ഹണിയുടെ അമ്മ റോസ്ലി പറഞ്ഞു. ഏറ്റവും കൂടുതൽ കഷ്ടപ്പെട്ട് വസ്ത്രം വാങ്ങിക്കുന്നത് താനാണെന്നും എന്നാൽ ഒരിക്കൽപോലും തന്റെ പേര് ഹണി റോസ് പറയാറില്ലെന്നും നടിയുടെ അമ്മ വ്യക്തമാക്കി.

അതേസമയം, മറ്റുള്ളവർ പറയുന്നത് കേട്ട് നിന്നാൽ നമുക്ക് ജീവിതം ഉണ്ടാകില്ല എന്നും നടിയുടെ അമ്മ പറഞ്ഞു. ഓരോരുത്തരും അവരവരുടെ സൗകര്യം അനുസരിച്ച് പറയുന്നു, എഴുതുന്നു. നമ്മൾ അതിലേക്ക് ശ്രദ്ധിക്കാൻ പോകേണ്ടതില്ല. മറ്റുള്ളവർ പറയുന്നത് കേട്ടുനിന്നാൽ ജീവിതവും സന്തോഷവും ഉണ്ടാകില്ല എന്നാണ് അമ്മ പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :