1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. actor Sharaf U Dheen birthday age

എത്ര വയസ്സുണ്ട് ഷറഫുദ്ദീന് ? ഇന്ന് നടന്റെ പിറന്നാള്‍

ഷറഫുദ്ദീന്‍
ഷറഫുദ്ദീന്‍ ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്. 25 ഒക്ടോബര്‍ 1984ന് ജനിച്ച നടന് 39 വയസ്സാണ് പ്രായം. 2013ല്‍ പുറത്തിറങ്ങിയ നേരം എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. സിനിമയില്‍ എത്തും മുമ്പ് കാര്‍സെയില്‍സ് എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്തു.സീസന്‍സ് ഇന്ത്യ ഹോളിഡേസ് എന്ന ഒരു ടൂറിസം സംരംഭം ആരംഭിക്കുകയും ചെയ്തു. 2015ലാണ് നടന്‍ ബീമായെ വിവാഹം ചെയ്തത്.
'തോല്‍വി എഫ്‌സി' റിലീസിന് ഒരുങ്ങുകയാണ്. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന കോമഡി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന സിനിമയില്‍ ഷറഫുദ്ദീന്‍ ആണ് നായകന്‍.
 'മധുര മനോഹര മോഹം' എന്ന ചിത്രത്തിലാണ് നടനെ ഒടുവില്‍ കണ്ടത്. ഭാവനക്കൊപ്പം നടന്‍ അഭിനയിച്ച 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' തിയേറ്ററുകളില്‍ വലിയ ചലനം ഉണ്ടാക്കിയില്ല.
 
അടുത്ത ലേഖനം
നൂറ് കോടിയിലേക്കുള്ള കുതിപ്പ് തുടര്‍ന്ന് കണ്ണൂര്‍ സ്‌ക്വാഡ്; ദുല്‍ഖറിന്റെ കുറുപ്പിനെ മറികടന്നു