Ashish Vidyarthi ഫോണ്‍ നമ്പറുകള്‍ കൈമാറി,ആ ബന്ധം പ്രണയത്തിലേക്ക്,നടന്‍ ആശിഷ് വിദ്യാര്‍ഥി രണ്ടാമതും വിവാഹിതനായി
നടന്‍ ആശിഷ് വിദ്യാര്‍ഥി രണ്ടാമതും വിവാഹിതനായി.റുപാലി ബറുവയാണ് ഭാര്യ. ആസാം സ്വദേശിനിയാണ് 50 വയസ്സുള്ള അവര്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങ് കൊല്‍ക്കത്ത ക്ലബ്ബില്‍ വച്ചായിരുന്നു നടന്നത്.
'എന്റെ ജീവിതത്തിന്റെ ഈ ഘട്ടത്തില്‍, റുപാലിയെ വിവാഹം കഴിക്കുന്നത് അസാധാരണമായ ഒരു വികാരമാണ്. ഞങ്ങള്‍ രാവിലെ കോടതിയില്‍വെച്ച് വിവാഹിരാകുകയും വൈകിട്ട് ഒരു സല്‍ക്കാരവും നടത്തി'-ആശിഷ് മാധ്യമങ്ങളോട് പറഞ്ഞു.
ഇരുവര്‍ക്കും ഇടയിലെ പ്രണയമാണ് വിവാഹത്തില്‍ എത്തിച്ചത്.ഗുവാഹത്തിയില്‍ വലിയൊരു വസ്ത്ര ബ്രാന്‍ഡ് വരുകയാണ് റുപാലി. പരസ്പരം പരിചയപ്പെട്ട ഇരുവരും ഫോണ്‍ നമ്പറുകള്‍ കൈമാറി. ആ ബന്ധം പ്രണയത്തിലേക്കും പിന്നെ വിവാഹത്തിലേക്കും വഴിമാറി.